പതിനൊന്നാം ക്ലാസു മുതലുളള കോഴ്‌സുകള്‍ക്ക് അപേക്ഷിക്കുമ്പോള്‍, യോഗ്യതാ പരീക്ഷയ്ക്ക് 52 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയിരിക്കണം.
കൊച്ചി: മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുളള 2020-21 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുളള അപേക്ഷ സമര്‍പ്പിക്കുന്നതിനായി ഫെബ്രുവരി 28 വരെ സമയം ദീര്‍ഘിപ്പിച്ചു. പതിനൊന്നാം ക്ലാസു മുതലുളള കോഴ്‌സുകള്‍ക്ക് അപേക്ഷിക്കുമ്പോള്‍, യോഗ്യതാ പരീക്ഷയ്ക്ക് 52 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയിരിക്കണം.
അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലാ ഓഫീസില്‍ നിന്നും കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. വെബ്‌സൈറ്റ് www.kmtwwfb.org പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി 28 വരെ എറണാകുളം എസ്.ആര്‍.എം റോഡിലുളള ജില്ലാ ഓഫീസില്‍ സ്വീകരിക്കുമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-240163
