യുജിസി നെറ്റ് ഉള്‍പ്പെടെ ആറ് പരീക്ഷകളുടെ തീയതി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രഖ്യാപിച്ചു

ദില്ലി: അധ്യാപക യോഗ്യതാ പരീക്ഷയായ യുജിസി നെറ്റ് ഉൾപ്പെടെ ദേശീയതലത്തിൽ നടത്തുന്ന ആറ് പരീക്ഷകളുടെ തീയതി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) പ്രഖ്യാപിച്ചു. സെപ്റ്റംബർ 16 മുതൽ 25 വരെ രണ്ടുഘട്ടമായാണ് നെറ്റ് പരീക്ഷ നടത്തുന്നത്. ഡൽഹി സർവകലാശാല പ്രവേശന പരീക്ഷ സെപ്റ്റംബർ 6 മുതൽ 11 വരെ നടത്തും.

മറ്റു പരീക്ഷകൾ

ഐ.സി.എ.ആർ അഖിലേന്ത്യാ പ്രവേശന പരീക്ഷ (യു.ജി കോഴ്സുകളിലേക്ക്) - സെപ്റ്റംബർ 7-8
ഇഗ്നോ ഓപ്പൺമാറ്റ് (എം.ബി.എ.) - സെപ്റ്റംബർ 15
അഖിലേന്ത്യാ ആയുഷ് പി.ജി പ്രവേശന പരീക്ഷ - സെപ്റ്റംബർ 28
ഇഗ്നോ പിഎച്ച്.ഡി പ്രവേശന പരീക്ഷ - ഒക്ടോബർ 4

ഐ.സി.എ.ആർ പി.ജി., പിഎച്ച്.ഡി കോഴ്സുകളിലേക്കുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും എൻ.ടി.എ അറിയിച്ചു. പരീക്ഷയ്ക്ക് 15 ദിവസം മുൻപ് അഡ്മിറ്റ് കാർഡ് ബന്ധപ്പെട്ട വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് പരീക്ഷാർഥികൾക്ക് ഡൗൺലോഡ് ചെയ്തെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് എൻ.ടി.എയുടെ www.nta.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.