അമ്മ അനാഥാലയത്തില്‍ ഏല്‍പ്പിച്ച ദയയെ പിന്നീട് ഒരു പാട് അമ്മമാര്‍ നെഞ്ചോട് ചേര്‍ത്തു. സ്കൂള്‍ പഠനകാലത്ത് തന്നെ മനസ്സില്‍ കയറിയതാണ് ഒരു ഡോക്ടറാവണമെന്ന മോഹം. 

ആലപ്പുഴ: നാല് മാസം മാത്രം പ്രായമുള്ളപ്പോള്‍ മുതല്‍ അനാഥാലയത്തിന്‍റെ നാല് ചുവരുകള്‍ക്കുള്ളില്‍ കഴിയേണ്ട വന്ന ദയ എന്ന പെണ്‍കുട്ടിക്ക് ഇനി ഡോക്ടറുടെ വെള്ളക്കുപ്പായം. ആരോരുമില്ലാത്ത കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന ആലപ്പുഴയിലെ ഹോപ് വില്ലേജില്‍ നിന്ന് ജോര്‍ജിയയിലെ സര്‍വകലാശാലയില്‍ എംബിബിഎസിന് ചേര്‍ന്നിരിക്കുകയാണ് ഈ മിടുക്കി.

ആലപ്പുഴ കണിച്ചുകുളങ്ങരയിലെ ഹോപ് വില്ലേജ് അനാഥരായ നിരവധി കുഞ്ഞുങ്ങളുടെ അത്താണിയാണ്. ഹോപ്പ് വില്ലേജിന്റെ സ്വീകരണ മുറിയിലേക്ക് കയറിച്ചെല്ലുമ്പോള്‍ ഏവരെയും സ്വീകരിക്കുന്ന ബോര്‍ഡുണ്ട് അവിടെ. ദയ മോണിക്ക എന്ന മിടുക്കി ജീവിതത്തില്‍ ചവിട്ടികയറിയ പടവുകള്‍ ഒന്നൊന്നായി അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രങ്ങള്‍ പറഞ്ഞുതരും.

Read also: 8ാം വയസ്സിൽ 12 കാരന്റെ ബാലവധു; 13 വർഷത്തിന് ശേഷം നീറ്റ് പരീക്ഷയിൽ 603 മാർക്കോടെ മിന്നും ജയം; ഇന്ന് ഡോക്ടർ!

21 വര്‍ഷം മുമ്പ് നാല് മാസം മാത്രം പ്രായമുള്ളപ്പോള്‍ ദയയെ ഹോപ് വില്ലേജ് ഏല്‍പ്പിച്ചിട്ടു പോയതാണ് ദയയുടെ അമ്മ. പക്ഷെ പിന്നീട് അവളെ ഒന്നല്ല, ഒരു പാട് അമ്മമാര്‍ നെഞ്ചോട് ചേര്‍ത്തു. സ്കൂള്‍ പഠനകാലത്ത് തന്നെ ദയയുടെ മനസ്സില്‍ കയറിയതാണ് ഒരു ഡോക്ടറാവണമെന്ന മോഹം. പ്ലസ് ടു കഴിഞ്ഞ് മെ‍ഡിക്കല്‍ എന്‍ട്രന്‍സിന് പഠിക്കുന്ന പഠിക്കുന്ന സമയത്ത്, ഹോപ് വില്ലേജ് ഡയറക്ടര്‍ ശാന്തിരാജ് കോളേങ്ങാടിന് കൊല്ലത്തെ ഇന്സ്പെയര്‍ എജ്യുക്കേഷന്‍ എന്ന് ഏജന്‍സിയില്‍ നിന്ന് ആ ഫോണ്‍ വിളി എത്തി.

ദയക്ക് വിദേശത്ത് പഠിക്കാന്‍ ആഗ്രഹമുണ്ടോ എന്നായിരുന്നു ചോദ്യം. അങ്ങിനെ ജോര്ജിയയിലെ ടീച്ചിങ് യൂണിവേഴ്സിറ്റി ഓഫ് ജിയോമെഡില്‍ എം ബി ബിബിഎസ്പ്രവേശനം ലഭിച്ചു. പുതിയ ആകാശം ,പുതിയ ചങ്ങാതിമാര്‍,കാമ്പസില്‍ തന്‍റെ സ്വപ്നങ്ങള്‍ക്ക് നിറങ്ങള്‍ ചാര്‍ത്തുകയാണ് ദയ. ഇപ്പോള്‍ അവധിക്ക് നാട്ടിലുള്ള ദയ അടുത്തയാഴ്ച ജോര്‍ജിയയിലേക്ക് തിരിക്കും.

Read also: ഹമാസിന്റെ തോക്കിൻ മുനയിൽ മണിക്കൂറുകൾ, 'ജീവിതത്തിൽ നാട് കാണാൻ കഴിയുമെന്ന് കരുതിയില്ല'; മലയാളി നേഴ്സുമാർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...