തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ മഹാത്മാ ഗാന്ധി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുളള അയിരൂർ അപ്ലൈഡ് സയൻസ് കോളേജിൽ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്, ബി.കോ മോഡൽ 3 (കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്) ബി.എസ്‌സി ഫിസിക്‌സ് മോഡൽ 2 (കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്) കോഴ്‌സുകളിൽ കോളേജിന് അനുവദിച്ച 50 ശതമാനം സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 

അപേക്ഷ ഫോമും പ്രോസ്‌പെക്റ്റസും www.ihrd.ac.in ൽ ലഭ്യമാണ്. അപേക്ഷാ ഫോം പൂരിപ്പിച്ച് രജിസ്‌ട്രേഷൻ ഫീസായി കോളേജ് പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന 350 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർക്ക് 150 രൂപ) അപേക്ഷിക്കാം. തുക കോളേജിൽ നേരിട്ടും അടയ്ക്കാം. വിശദവിവരങ്ങൾക്ക്: www.ihrd.ac.in.