തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ ബിരുദപ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി 24 വരേക്ക് നീട്ടി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും ഫീസടയ്ക്കുന്നതിനും അഞ്ചുമണിവരെ സൗകര്യമുണ്ടായിരിക്കും. വെബ്സൈറ്റ്: www.cuonline.ac.in/ug.

ശനിയാഴ്ച വൈകുന്നേരം വരെ 1,25,783 പേര്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി. 5737 പേര്‍ക്ക് അപേക്ഷാസമര്‍പ്പണത്തിന്റെ വിവിധ ഘട്ടങ്ങള്‍ ബാക്കിയുണ്ട്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷയില്‍ പ്ലസ്ടു രജിസ്റ്റര്‍നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവയൊഴികെ എല്ലാവിവരങ്ങളും സ്വയം തിരുത്തല്‍ വരുത്തുന്നതിനും പുതിയ കോളേജ് ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനുമുള്ള സൗകര്യവും രജിസ്‌ട്രേഷന്‍ പോര്‍ട്ടലില്‍ ലഭ്യമാണ്.