ദില്ലി: ദില്ലി സര്‍വകലാശാലയിലെ ബിരുദ, ബിരുദാനന്തര, എം.ഫില്‍, പി.എച്ച്.ഡി കോഴ്‌സുകളിലേക്കുള്ള പ്രവേശനം ജൂണ്‍ 20 മുതല്‍ ആരംഭിക്കും. സര്‍വകലാശാല അക്കാദമിക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തീരുമാനം. പ്രവേശനത്തിനായി രജിസ്റ്റര്‍ ചെയ്യാനുള്ള പോര്‍ട്ടലാണ് ജൂണ്‍ 20 മുതല്‍ തുറന്നിരിക്കുന്നത്. സി.ബി.എസ്.ഇ ഫലപ്രഖ്യാപനത്തിന് ശേഷം മാര്‍ക്ക് അപ്ലോഡ് ചെയ്യാനുള്ള പോര്‍ട്ടല്‍ തുറക്കുമെന്നും കമ്മിറ്റി അറിയിച്ചു. 

കഴിഞ്ഞവര്‍ഷം മേയ് 30 മുതല്‍ ജൂണ്‍ 22 വരെയാണ് പ്രവേശനം നടത്തിയത്. എന്നാല്‍ കോവിഡ്-19നെത്തുടര്‍ന്ന് ഇത്തവണ പ്രവേശനം നീണ്ടുപോയി. സര്‍വകലാശാലയ്ക്ക് കീഴിലെ വിവിധ കോളേജുകളിലേക്കുള്ള പ്രവേശന നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 4. കൂടുതല്‍ വിവരങ്ങള്‍ക്ക് du.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.