Asianet News MalayalamAsianet News Malayalam

ദില്ലി സര്‍വകലാശാല പി.ജി പ്രവേശനം: മൂന്നാംഘട്ട മെറിറ്റ് ലിസ്റ്റ് വെബ്സൈറ്റിൽ

എം.എസ്.സി ജനറ്റിക്‌സ്, എം.എസ്.സി മൈക്രോബയോളജി എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് പ്രവേശന പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ദില്ലി സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റായ du.ac.in സന്ദര്‍ശിച്ച് അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിക്കാം. 

delhi university pg admission third phase allotment
Author
Delhi, First Published Dec 5, 2020, 3:29 PM IST

ദില്ലി: ദില്ലി സര്‍വകലാശാല പി.ജി പ്രവേശനത്തിനുള്ള മൂന്നാംഘട്ട മെറിറ്റ് ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വ്യത്യസ്ത പി.ജി പ്രോഗ്രാമുകള്‍ക്ക് വ്യത്യസ്ത മെറിറ്റ് പട്ടികകളാണ് തയ്യാറാക്കിയിരിക്കുന്നത്. പി.ഡി.എഫ് ഫോര്‍മാറ്റിലുള്ള മെറിറ്റ് പട്ടിക വെബ്‌സൈറ്റില്‍ കാണാം. ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികളുടെ പേര്, റോൾ നമ്പര്‍, ലഭിച്ച മാര്‍ക്ക്, റാങ്ക്, പ്രവേശനം ലഭിച്ച ഡിപ്പാര്‍ട്ട്‌മെന്റ്, കോളേജ് എന്നിവ കാണാനാകും.

എം.എസ്.സി ജനറ്റിക്‌സ്, എം.എസ്.സി മൈക്രോബയോളജി എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് പ്രവേശന പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ദില്ലി സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റായ du.ac.in സന്ദര്‍ശിച്ച് അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിക്കാം. പ്രവേശന പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ദില്ലി സര്‍വകലാശാലയിലെ 54 പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനാണ് പരീക്ഷ നടത്തിയത്.

അലോട്ട്‌മെന്റ് പട്ടിക പരിശോധിക്കാന്‍ ആദ്യം du.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഹോംപേജില്‍ കാണുന്ന Third Admission List 2020- Post Graduation എന്ന ലിങ്ക് ക്ലിക്ക് ചെയ്യാം. തുടര്‍ന്ന് കോഴ്‌സ് ഏതാണെന്ന് തെരഞ്ഞെടുക്കുക. പി.ഡി.എഫ് ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാം. റോള്‍ നമ്പര്‍ ഉപയോഗിച്ച് ഫലം പരിശോധിക്കാവുന്നതാണ്. ഡല്‍ഹി സര്‍വകലാശാല നവംബര്‍ 18നും നവംബര്‍ 26നും യഥാക്രമം പി.ജി ആദ്യ മെറിറ്റ് ലിസ്റ്റും പി.ജി രണ്ടാം മെറിറ്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios