തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന ഡിപ്പാർട്ടുമെന്റൽ പരീക്ഷയ്ക്ക് സർക്കാർ ഉദ്യോഗസ്ഥരെ പ്രപ്തരാക്കുന്നതിന് ഐ.എം.ജി പ്രത്യേക ഓൺലൈൻ പരിശീലനം നടത്തുന്നു. പരിശീലനം ജനുവരി അവസാനവാരം ആരംഭിക്കും. അടുത്ത ഡിപ്പാർട്ടുമെന്റൽ പരീക്ഷക്ക് പി.എസ്.സിയിൽ അപേക്ഷിക്കുന്ന ക്ലാസ് 2, ക്ലാസ് 3 വിഭാഗത്തിലെ താൽപര്യമുള്ള ഉദ്യോഗസ്ഥരുടെ വിശദാംശം മേലധികാരിയുടെ ശുപാർശയോടുകൂടി പരിശീലന കാലാവധി മുഴുവനും പരിശീലനത്തിൽ പങ്കെടുത്തുകൊള്ളാമെന്നുള്ള ഒരു സാക്ഷ്യപത്രം ഉള്ളടക്കം ചെയ്യണം. 

കോഴ്‌സ് ഫീസായി 5,000 രൂപ പരിശീലന തിയതിക്കു മൻപ് തുക ഡയറക്ടർ, ഐ.എം.ജി, തിരുവനന്തപുരം എന്ന പേരിൽ ഡിമാന്റ് ഡ്രാഫ്റ്റായോ പണമായോ ബാങ്ക് അക്കൗണ്ട് വഴിയോ  (A/c No. 57044155939 IFSC: SBIN0070415, State Bank of India, Vikas Bhavan, Thiruvananthapuram)  അടയ്ക്കണം. അപേക്ഷകൾ ഡയറക്ടർ, ഐ.എം.ജി, വികാസ് ഭവൻ, തിരുവനന്തപുരം എന്ന മേൽ വിലാസത്തിലോ/   imgtvpm@gmail.com എന്ന മെയിലിലോ അയക്കണം. നാമനിർദ്ദേശം ലഭിക്കേണ്ട അവസാന തിയതി ജനുവരി പത്ത് ആണ്.  വിശദവിവരങ്ങൾക്ക്: www.img.kerala.gov.in.