Asianet News MalayalamAsianet News Malayalam

ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിലും സംസ്ഥാന കമ്മീഷണറേറ്റിലും ഡെപ്യൂട്ടേഷൻ നിയമനം

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്നാംഗ്രേഡ് അസിസ്റ്റന്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന ബിരുദ യോഗ്യതയുള്ള ക്ലറിക്കൽ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 

deputation appointment in many departments
Author
triavandrum, First Published Oct 7, 2021, 11:12 AM IST

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്നാംഗ്രേഡ് അസിസ്റ്റന്റ് തസ്തികയിൽ 35600-75400 ശമ്പള സ്‌കെയിലിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന ബിരുദ യോഗ്യതയുള്ള ക്ലറിക്കൽ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിർദ്ദിഷ്ട അപേക്ഷഫോമിൽ ഓഫീസ് മേധാവി മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്‌കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം - 34 എന്ന വിലാസത്തിൽ ഒക്ടോബർ 25 നകം അപേക്ഷ ലഭിക്കണം. ഫോൺ: 0471 233790, മൊബൈൽ: 8547971483.

ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ക്ലാർക്ക് തസ്തികകളിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കുന്നു.  27900-63700 ആണ് സി.എയുടെ ശമ്പളസ്‌കെയിൽ.  26500-60700 ആണ് ക്ലാർക്ക് തസ്തികയിലെ ശമ്പള സ്‌കെയിൽ.  സംസ്ഥാന സർക്കാർ സർവ്വീസിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർ നിരാക്ഷേപ സാക്ഷ്യപത്രവും KSR Part I Rule 144 പ്രകാരമുള്ള പ്രൊഫോമ വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖേന അപേക്ഷിക്കണം.  അപേക്ഷകൾ ഒക്‌ടോബർ 30 വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് കമ്മീഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, റ്റി.സി 9/1023(1), ഗ്രൗണ്ട് ഫ്‌ളോർ, ശാസ്തമംഗലം, തിരുവനന്തപുരം-695010 എന്ന വിലാസത്തിൽ ലഭിക്കണം.  ഫോൺ: 0471-2720977.
 

Follow Us:
Download App:
  • android
  • ios