Asianet News MalayalamAsianet News Malayalam

CLAT : ക്ലാറ്റ് പരീക്ഷക്ക് നവംബർ 13 വരെ അപേക്ഷിക്കാം; വിശദാംശങ്ങളിവയാണ്...

12-ാം ക്ലാസ് ബോർഡ് പരീക്ഷയോ തത്തുല്യ യോഗ്യതയോ ഉള്ള ഉദ്യോഗാർത്ഥികൾക്ക് CLAT-ലെ ബിരുദ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. 

detail of CLAT exam registration
Author
First Published Sep 12, 2022, 2:41 PM IST

ദില്ലി: ദേശീയ തലത്തിലുള്ള നിയമ സർവ്വകലാശാലകളിലേക്കുള്ള യുജി പൊതു പ്രവേശനപരീക്ഷയായ ക്ലാറ്റ് പരീക്ഷക്ക് നവംബർ 13 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൊച്ചി നുവാൽസ്, ബം​ഗളൂരു, തിരുച്ചിറപ്പള്ളി, ഹൈദരാബാദ് നിയമസർവ്വകലാശാലകളും ഇതിൽ ഉൾപ്പെടുന്നു. രണ്ട് മണിക്കൂർ നേരത്തെ ഓൺലൈൻ പരീക്ഷയാണ് നടത്തുക. 2022 ഡിസംബർ 18 നാണ് പൊതു പ്രവേശന പരീക്ഷ നടത്തുന്നത്. കേരളത്തിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്. ഇം​ഗ്ലീഷ്, ആനുകാലിക സംഭവങ്ങളടക്കം പൊതുവിജ്ഞാനം, ലീ​ഗൽ റീസണിം​ഗ്, ലോജിക്കൽ റീസണിം​ഗ്, ക്വാണ്ടിറ്റേറ്റീവ് ടെക്നിക്സ്, എന്നിവയുൾപ്പെടെയുള്ള 5 വിഭാ​ഗങ്ങളാണ് പരീക്ഷയിലുള്ളത്. 45 ശതമാനം മാർക്കോടെ പന്ത്രണ്ടാം ക്ലാസ്  ജയിച്ചവർക്കും ഇപ്പോൾ 12ാം ക്ലാസിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. പട്ടിക വിഭാ​ഗത്തിലുള്ളവർക്ക് 40 ശതമാനം മാർക്ക് മതി. വിശദ വിവരങ്ങൾ വെബ്സൈറ്റിലറിയാം. 

വിദ്യാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ  consortiumofnlus.ac.in. വഴി  ക്ലാറ്റ് 2023 പരീക്ഷക്ക് അപേക്ഷിക്കാം.  12-ാം ക്ലാസ് ബോർഡ് പരീക്ഷയോ തത്തുല്യ യോഗ്യതയോ ഉള്ള ഉദ്യോഗാർത്ഥികൾക്ക് CLAT-ലെ ബിരുദ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. ബിരുദാനന്തര കോഴ്‌സുകൾക്ക് അപേക്ഷിക്കുന്നതിന്, ഉദ്യോഗാർത്ഥികൾക്ക് ബിരുദത്തിൽ 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. CLAT 2023 ബ്രോഷറും അപേക്ഷാ തീയതികളും ഔദ്യോഗിക വെബ്‌സൈറ്റിൽ ഉടൻ ലഭ്യമാക്കും.

CLAT 2023 യോഗ്യതാ മാനദണ്ഡം
യുജി പ്രോ​ഗ്രാം അപേക്ഷ

അപേക്ഷകർക്ക് കുറഞ്ഞത് 45 ശതമാനം മാർക്കോടെ 12-ാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷയ്ക്ക് യോഗ്യത നേടിയിരിക്കണം. എസ്‌സി, എസ്‌ടി വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ ഏറ്റവും കുറഞ്ഞ പാസ് മാർക്ക് 40 ശതമാനമാണ്. യോഗ്യതാ പരീക്ഷയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കും CLAT-ൽ ഹാജരാകാൻ അർഹതയുണ്ട്.

പിജി പ്രോഗ്രാം
അപേക്ഷകർ കുറഞ്ഞത് 50 ശതമാനം മാർക്കോടെ എൽ‌എൽ‌ബി ബിരുദമോ തത്തുല്യ പരീക്ഷയോ ഉണ്ടായിരിക്കണം, എസ്‌സി, എസ്‌ടി വിഭാഗങ്ങളിൽ പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഏറ്റവും കുറഞ്ഞ പാസ് മാർക്ക് 45 ശതമാനമാണ്. യോഗ്യതാ പരീക്ഷയിൽ പങ്കെടുക്കുന്നവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്.

CLAT 2023 : ക്ലാറ്റ് 2023 യുജി, പിജി രജിസ്ട്രേഷൻ നടപടികൾ ആ​ഗസ്റ്റ് 8 മുതൽ; വിശദാംശങ്ങൾ വെബ്സൈറ്റിൽ

Follow Us:
Download App:
  • android
  • ios