Asianet News MalayalamAsianet News Malayalam

വിദ്യാർത്ഥികളുടെ ഡിജിറ്റൽ ദിനപത്രം പുറത്തിറങ്ങി: നേട്ടവുമായി കോട്ടൺഹിൽ

സ്കൂളിലെ അഞ്ചു മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾ ആണ് പത്രം പുറത്തിറക്കുന്നത്. വാർത്ത തയ്യാറാക്കുന്നതും എഡിറ്റ് ചെയ്യുന്നതും വിദ്യാർത്ഥികൾ തന്നെയാണ്.
 

digital newspaper by students at cottonhill school
Author
Trivandrum, First Published Jun 1, 2021, 5:10 PM IST

തിരുവനന്തപുരം: കോട്ടൺഹിൽ സ്കൂളിലെ വിദ്യാർത്ഥികളുടെ ഡിജിറ്റൽ ദിനപത്രം “കോട്ടൺഹിൽ വാർത്ത ” പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു. സ്കൂളിലെ അഞ്ചു മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾ ആണ് പത്രം പുറത്തിറക്കുന്നത്. വാർത്ത തയ്യാറാക്കുന്നതും എഡിറ്റ് ചെയ്യുന്നതും വിദ്യാർത്ഥികൾ തന്നെയാണ്.

എല്ലാ ദിവസവും ദിനപത്രം രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി സോഷ്യൽ മീഡിയ വഴി വിതരണം ചെയ്യും. വിദ്യാർഥികൾക്ക് പിന്തുണയുമായി അധ്യാപകരും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയും രംഗത്തുണ്ട്. ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു, തിരുവനന്തപുരം മേയർ എസ് ആര്യ രാജേന്ദ്രൻ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും 
വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios