തിരുവനന്തപുരം: കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് ഇ ഓട്ടോ വാങ്ങുന്നതിനായി പ്രത്യേക വായ്പ പട്ടികജാതി പട്ടികവർഗ വിഭാഗത്തിനു നൽകുന്നു. മൂന്ന് ലക്ഷം രൂപ വരെ നൽകുന്ന വായ്പയ്ക്ക് ആറ് ശതമാനം ആണ് പലിശ നിരക്ക്. 30,000 രൂപ സബ്‌സിഡിയും ലഭിക്കും. 80 മുതൽ 90 കിമി വരെ മൈലേജ്, മൂന്ന് മണിക്കൂർ 55 മിനിറ്റ് ചാർജ്ജ് ചെയ്യുന്ന ഒരു ബാറ്ററിയിൽ നിന്ന് ലഭിക്കും. കോർപ്പറേഷന്റെ സ്വയം തൊഴിൽ വായ്പ പദ്ധതികൾക്ക് ബാധകമായ പാലിക്കണം. തിരുവനന്തപുരം ജില്ല പരിധിയിലുള്ളവർ കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471-2723155.