ജേണലുകളിലോ പ്രസിദ്ധീകരണങ്ങളിലോ എഡിറ്റിം​ഗിൽ രണ്ട് വർഷത്തിൽ കുറയാതെയുള്ള പ്രവർത്തിപരിചയം അഭിലഷണീയം. മലയാള ഭാഷയിൽ രചനകൾ പ്രസിദ്ധീകരിച്ചുള്ള പരിചയം. 

തിരുവനന്തപുരം: കേരള സാഹിത്യ ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ എഡിറ്റോറിയൽ അസിസ്റ്റൻ‌റിന്റെ മൂന്ന് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. ഹ്യുമാനിറ്റീസ് സയൻസ് വിഷയങ്ങളിൽ ലഭിച്ച ബിരുദാന്തര ബിരുദമാണ് യോ​ഗ്യത. മലയാള ഭാഷയിലും സാഹിത്യത്തിലുമുള്ള പ്രാവീണ്യവും സാങ്കേതികവും സാഹിത്യപരവുമായ ജേണലുകളിലോ പ്രസിദ്ധീകരണങ്ങളിലോ എഡിറ്റിം​ഗിൽ രണ്ട് വർഷത്തിൽ കുറയാതെയുള്ള പ്രവർത്തിപരിചയം അഭിലഷണീയം. മലയാള ഭാഷയിൽ രചനകൾ പ്രസിദ്ധീകരിച്ചുള്ള പരിചയം. 

വിശദവിവരങ്ങൾക്ക് ഈ ഫോൺ നമ്പറിൽ അന്വേഷിക്കാവുന്നതാണ്. 0471 2333790. ബയോഡേറ്റയും ആവശ്യമായ രേഖകളുടെ പകർപ്പും സഹിതം അപേക്ഷ ഡയറക്ടർ, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്കൃത കോളെജ് ക്യാംപസ്, പാളയം തിരുവനന്തപുരം-34 എന്ന വിലാസത്തിൽ അയക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 10.