​ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായം, നളന്ദ പോലെയുള്ള സർവ്വകലാശാലകൾ എന്നിവയുടെ നേർക്കാഴ്ചകളും ഇതിൽ ഉൾപ്പെട്ടിരുന്നു.

ദില്ലി: 73ാം റിപ്പബ്ലിക് ദിനത്തിലെ (Republic Day) ഏറ്റവും മികച്ച ടാബ്ലോയായി (tableau) തെരഞ്ഞെടുത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ (education Ministry) ടാബ്ലോ. ദേശീയ വിദ്യാഭ്യാസ നയം 2020 ന്റെ പ്രാധാന്യത്തെ ആസ്പദമാക്കിയുള്ള ടാബ്ലോയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഒരുക്കിയത്. അം​ഗീകാരത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നു. 

വേദങ്ങളിൽ നിന്ന് ആരംഭിച്ച്, പുരാതന കാലം മുതലുള്ള രാജ്യത്തിന്റെ വിദ്യാഭ്യാസസ മേഖലയുടെ പാരമ്പര്യവും ഭൂതകാലവും ടാബ്ലോയിൽ പ്രദർശിപ്പിച്ചു. ​ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായം, നളന്ദ പോലെയുള്ള സർവ്വകലാശാലകൾ എന്നിവയുടെ നേർക്കാഴ്ചകളും ഇതിൽ ഉൾപ്പെട്ടിരുന്നു. സർ​ഗാത്മകത, സാങ്കേതിക പുരോ​ഗതി, നൂതനത്വം എന്നിവയുടെ പ്രതീകാത്മക മാതൃകകളും ഉൾപ്പെടുത്തിയിരുന്നു. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അഭിനന്ദനം അറിയിച്ചു. 2022 ലെ റിപ്പബ്ലിക് ദിന പരേഡിലെ എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ. കേന്ദ്രമന്ത്രാലയത്തിലെയും വകുപ്പുകളിലെയും മികച്ച ടാബ്ലോയായി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ടാബ്ലോ തെരഞ്ഞെടുക്കപ്പെട്ടതിൽ പ്രത്യേക സന്തോഷം. ധർമ്മേന്ദ്ര പ്രധാൻ ട്വീറ്റ് ചെയ്തു. 

Scroll to load tweet…