തിരുവനന്തപുരം: കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം. എസ് എസ് എല്‍ സി/ടി എച്ച് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും 80 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവര്‍, ഹയര്‍ സെക്കണ്ടറി അവസാന വര്‍ഷ പരീക്ഷയില്‍ 90 ശതമാനം കുറയാതെ മാര്‍ക്ക് നേടിയവര്‍, ഡിഗ്രി, പി ജി, ടി ടി സി, ഐ ടി ഐ, ഐ ടി സി, പോളിടെക്‌നിക്, ജനറല്‍ നഴ്‌സിംഗ്, പ്രൊഫഷണല്‍ ഡിഗ്രി, എം ബി ബി എസ്, പ്രൊഫഷണല്‍ പി ജി, മെഡിക്കല്‍ പി ജി തുടങ്ങിയ അവസാന വര്‍ഷ പരീക്ഷയില്‍ 80 ശതമാനം മാര്‍ക്ക് നേടിയവര്‍  എന്നിവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ആഗസ്റ്റ് 10 ഉച്ചകഴിഞ്ഞ് മൂന്ന് മണി. അപേക്ഷാ ഫോമും വിശദ വിവരങ്ങളും  www.agriworkersfund.org  വെബ്‌സൈറ്റില്‍.