തിരുവനന്തപുരം: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2020-2021 വര്‍ഷത്തേക്കുളള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.  എട്ടാം തരം മുതല്‍ ബിരുദാനന്തര ബിരുദം വരെയുളള കോഴ്‌സുകള്‍, പ്രൊഫഷണല്‍ കോഴ്‌സുകള്‍, ഡിപ്ലോമ കോഴ്‌സുകള്‍ എന്നിവ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍  ഡിസംബര്‍ 31 നകം ജില്ലാ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോം കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കാസര്‍കോട്് ജില്ലാ ഓഫീസിലും  kmtwwfb.org ലും ലഭ്യമാണ്.  ഫോണ്‍   0467 2205380.