ഇ. എം. സി. നടത്തിയ മത്സര പരിപാടിയിൽ പങ്കെടുത്ത 27 ടീമുകളിൽ നിന്നും പത്ത് ടീമുകൾക്കാണ് ഗ്രാന്റുകൾ നൽകുന്നത്. ഓൺലൈനായി നടത്തിയ സ്മാൾ ഗ്രാന്റ് പ്രഖ്യാപന ചടങ്ങിൽ ഗ്രാന്റുകൾ പ്രഖ്യാപിച്ചു. 

തിരുവനന്തപുരം: ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് ഉപയോഗപ്പെടുത്തിയുള്ള സ്മാർട് എനർജി മാനേജ്‌മെന്റ് സിസ്റ്റം എന്ന വിഷയത്തെ ആസ്പദമാക്കി പ്രോജക്ടുകൾ ചെയ്യാൻ വിദ്യാർത്ഥികൾക്കും ഗവേഷകർക്കുമായി എനർജി മാനേജ്‌മെന്റ് സെന്റർ ഗ്രാന്റുകൾ അനുവദിച്ചു. ഇതിനായി ഇ. എം. സി. നടത്തിയ മത്സര പരിപാടിയിൽ പങ്കെടുത്ത 27 ടീമുകളിൽ നിന്നും പത്ത് ടീമുകൾക്കാണ് ഗ്രാന്റുകൾ നൽകുന്നത്. ഓൺലൈനായി നടത്തിയ സ്മാൾ ഗ്രാന്റ് പ്രഖ്യാപന ചടങ്ങിൽ ഗ്രാന്റുകൾ പ്രഖ്യാപിച്ചു.

എം. ഇ. എസ്. കോളേജ് ഓഫ് എൻജിനിയറിങ്, കുറ്റിപ്പുറം; അമൽജ്യോതി കോളേജ് ഓഫ് എൻജിനിയറിങ്, കാഞ്ഞിരപ്പള്ളി; കോളേജ് ഓഫ് എൻജിനിയറിങ്, തിരുവനന്തപുരം; മോഡൽ എഞ്ചിനീയറിംഗ് കോളേജ്, ഏറണാകുളം,; സെയിന്റ് ഗിറ്റ്‌സ് കോളേജ് ഓഫ് എൻജിനിയറിങ്, കോട്ടയം; രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ് ആന്റ് ടെക്‌നോളജി, ആറ്റിങ്ങൽ; മാർ ബസേലിയസ് കോളേജ് ഓഫ് എൻജിനിയറിങ് ആന്റ് ടെക്‌നോളജി, തിരുവനന്തപുരം; ന്യൂമാൻ കോളേജ്, തൊടുപുഴ; രാജഗിരി സ്‌കൂൾ ഓഫ് എൻജിനിയറിങ് ആന്റ് ടെക്‌നോളജി, കാക്കനാട്; ശ്രീനാരായണഗുരു കോളേജ് ഓഫ് എൻജിനിയറിങ് ആന്റ് ടെക്‌നോളജി, കണ്ണൂർ എന്നീ കോളേജുകൾ സമർപ്പിച്ച പ്രോജക്ടകൾക്കാണ് ഗ്രാന്റുകൾ ലഭിച്ചത്.

മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona