Asianet News MalayalamAsianet News Malayalam

ഭാരത് ഇലക്ട്രോണിക്സിൽ 41 എഞ്ചിനീയർ ഒഴിവുകൾ

35 ഒഴിവുകളിൽ5 ഒഴിവ് എസ്എസ്ഐ ഡിവിഷനിലാണ്. 5 വർഷത്തെ കരാർ നിയമനമാണ്.  പ്രായപരിധി: 50 വയസ്. 

engineer vacancy in bharath electronics
Author
Delhi, First Published Jan 16, 2021, 10:30 AM IST


ദില്ലി: ഭാരത് ഇലക്‌ട്രോണിക്‌സിന്റെ നേവൽ സിസ്റ്റംസ് എസ്ബിയു ബെംഗളൂരു കോംപ്ലക്സിൽ സീനിയർ അസിസ്റ്റന്റ് എൻജിനീയർ, പ്രോജക്ട് എൻജിനീയർ തസ്തികകളിലായി 41 ഒഴിവ്. കൊച്ചിയിലും അവസരമുണ്ട്. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. ജനുവരി 16 വരെ അപേക്ഷിക്കാം. സീനിയർ അസിസ്റ്റന്റ് എൻജിനീയർ (35 ഒഴിവ്): ഈ തസ്തികയിൽ വിമുക്തഭടൻമാർക്കാണ് അവസരം.  35 ഒഴിവുകളിൽ5 ഒഴിവ് എസ്എസ്ഐ ഡിവിഷനിലാണ്. 5 വർഷത്തെ കരാർ നിയമനമാണ്.  പ്രായപരിധി: 50 വയസ്. 

പ്രോജക്ട് എൻജിനീയർ (6 ഒഴിവ്): ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ്  ടെലികമ്യൂണിക്കേഷൻ/ ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗങ്ങളിൽ ഒന്നാം ക്ലാസോടെ ഫുൾ ടൈം ബിഇ/ ബിടെക്. എസ്‌സി/ എസ്ടി, ഭിന്നശേഷിക്കാർക്കു പാസ് മാർക്ക് മതി.  കുറഞ്ഞത് രണ്ടു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം വേണം. പ്രായപരിധി: 28 വയസ്. 
അപേക്ഷാഫീസ്: 500 രൂപ. എസ്‌സി/ എസ്ടി, ഭിന്നശേഷിക്കാർക്കു ഫീസില്ല. 
 

Follow Us:
Download App:
  • android
  • ios