തിരുവനന്തപുരം: കേരള സ൪ക്കാ൪ സ്ഥാപനമായ ഐഎച്ച്ആ൪ഡിയുടെ കീഴിൽ എറണാകുളം (0484-2575370, 8547005097), ചെങ്ങന്നൂ൪ (0479-2451424, 8547005032), അടൂ൪ (04734-230640, 8547005100), കരുനാഗപ്പള്ളി (0476-2665935, 8547005036), കല്ലൂപ്പാറ (0469-2678983, 8547005034), ചേ൪ത്തല (0478-2553416, 8547005038) എന്നിവിടങ്ങളിൽ പ്രവ൪ത്തിക്കുന്ന 6 എൻജിനീയറിങ് കോളേജുകളിലേക്ക് 2020-21 അധ്യയന വ൪ഷത്തിൽ എൻആ൪ഐ സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. 

അപേക്ഷ http://ihrd.kerala.gov.in/enggnri എന്ന വെബ്സൈറ്റ് അല്ലെങ്കിൽ മേൽ പറഞ്ഞ കോളേജുകളുടെ വെബ്സൈറ്റ് വഴി (പ്രോസ്പെക്ടസ് പ്രകാരമുള്ള) ഓൺലൈനായി സമ൪പ്പിക്കേണ്ടതാണ്.  03.08.2020 തീയതി വൈകിട്ട് 5 മണി വരെ അപേക്ഷകൾ ഓൺലൈനായി സമ൪പ്പിക്കാവുന്നതാണ്. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം പ്രത്യേകം അപേക്ഷകൾ സമ൪പ്പിക്കേണ്ടതാണ്. 

ഓൺലൈനായി സമ൪പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്  നി൪ദ്ദിഷ്ട അനുബന്ധങ്ങളും 600/- രൂപയുടെ രജിസ്ട്രേഷൻ ഫീസ് ഓൺലൈനായോ/ബന്ധപ്പെട്ട പ്രിൻസിപ്പാളിന്റെ പേരിൽ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം 06.08.2020 വൈകുന്നേരം 5 മണിക്ക് മുമ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭിക്കേണ്ടതാണ്. വിശദവിവരങ്ങൾ ഐഎച്ച്ആ൪ഡി വെബ്സൈറ്റായ www.ihrd.ac.in ഇമെയിൽ ihrd.itd@gmail.com മുഖാന്തിരം ലഭ്യമാണ്.