ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന തിരുവനന്തപുരം ന​ഗരത്തിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. നിയന്ത്രിത മേഖലകളിലും പരീക്ഷ നടത്തും.

തിരുവനന്തപുരം: സംസ്ഥാനത്ത് എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ വ്യാഴാഴ്ച തന്നെ നടക്കും. . കൊവിഡ് മുൻകരുതലുകൾ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. രോഗ ലക്ഷണങ്ങൾ ഉള്ളവരെയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരെയും പ്രത്യേകമായി പരീക്ഷ എഴുതിക്കും. കണ്ടെയ്മെന്റ് മേഖലകളിൽ നിന്ന് വന്നവർക്കും ഇത് ബാധകമായിരിക്കും. എല്ലാ വിദ്യാർത്ഥികളുടേയും തെർമൽ പരിശോധന നടത്തും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന തിരുവനന്തപുരം ന​ഗരത്തിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. നിയന്ത്രിത മേഖലകളിലും പരീക്ഷ നടത്തും. ഒരു ലക്ഷത്തി പന്ത്രണ്ടായിരം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുക. വിദ്യാർത്ഥികൾക്കായി കെഎസ്ആർടിസി പ്രത്യേക സർവ്വീസ് നടത്തും. നേരത്തെ ഏപ്രിൽ 20, 21 തീയതികളിൽ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്. 

Read Also: പത്മനാഭസ്വാമി ക്ഷേത്രത്തിൽ രണ്ട് സമിതി രൂപീകരിക്കണം, 25 വർഷത്തെ കണക്ക് ഓഡിറ്റ് ചെയ്യാനും വിധി...