Asianet News MalayalamAsianet News Malayalam

പട്ടികജാതി വിഭാ​ഗത്തിലെ തൊഴിൽരഹിതരായ യുവതീയുവാക്കൾക്ക് സംരംഭകത്വ പരിശീലനം; സെപ്റ്റംബര്‍ 13 മുതല്‍ 30 വരെ

തെരെഞ്ഞെടുത്ത 25 യുവതിയുവാക്കള്‍ക്ക് സ്റ്റെപെന്റോടുകൂടി സെപ്റ്റംബര്‍ 13 മുതല്‍ 30  വരെ  കളമശേരി കീഡ് ക്യാമ്പസിലാണ്  പരിശീലനം.

entrepreneurship programme for scheduled caste youths
Author
Trivandrum, First Published Aug 15, 2022, 5:03 PM IST

കൊച്ചി: ഷെഡ്യൂള്‍ഡ് കാസ്റ്റ് വിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതരായ യുവതി യുവാകള്‍ക്ക് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ്റില്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചറില്‍ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. വ്യവസായ വാണിജ്യവകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് നാഷണല്‍ ഫിഷറീസ് ഡവലപ്മെന്റ് ബോര്‍ഡിന്റെയും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്മോള്‍ മീഡിയം എന്റെര്‍പ്രൈസിന്റെയും ആഭിമുഖ്യത്തിലാണ് 15 ദിവസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നത്.

ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ എന്ന വിഷയത്തില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന കേരളത്തിലെ എസ്‌സി വിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതരായ 45 വയസിന് താഴെയുളള തെരെഞ്ഞെടുത്ത 25 യുവതിയുവാക്കള്‍ക്ക് സ്റ്റെപെന്റോടുകൂടി സെപ്റ്റംബര്‍ 13 മുതല്‍ 30  വരെ  കളമശേരി കീഡ് ക്യാമ്പസിലാണ്  പരിശീലനം.

ഫിഷറീസ്, അക്വാകള്‍ച്ചര്‍ എന്നിവയിലെ സംരംഭകത്വ അവസരങ്ങള്‍ മത്സ്യത്തിന്റെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍, അലങ്കാരമത്സ്യ ബന്ധനം, മാര്‍ക്കറ്റ് സര്‍വേ, പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കല്‍, സ്റ്റേറ്റ് ഫിഷറീസ് വകുപ്പിന്റെ പദ്ധതികള്‍, വ്യവസായ വാണിജ്യ വകുപ്പിന്റെ പദ്ധതികള്‍, നാഷണല്‍ ഫിഷറീസ് ഡവലപ്മെന്റ് ബോര്‍ഡിന്റെ പദ്ധതികള്‍, ഫിഷറീസ്, അക്വാകള്‍ച്ചര്‍ മേഖലയില്‍ ഹൈബ്രിഡ്, സോളാര്‍, വിന്‍ഡ് എനര്‍ജി ആപ്ലിക്കേഷനുകള്‍, മേഖലയിലെ സംരംഭകരുടെ അനുഭവം പങ്കിടല്‍ തുടങ്ങിയ ക്ലാസുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. താത്പര്യമുള്ളവര്‍ www.kied.info എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓഗസ്റ്റ് 25 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0484 2532890/2550322.

ചീഫ് മിനിസ്റ്റേഴ്‌സ് ഇന്നൊവേഷൻ പുരസ്‌കാര വിതരണം 24ന്
പൊതുജന സേവന രംഗത്തെ നൂതന ആശയാവിഷ്‌കാരത്തിനുള്ള മുഖ്യമന്ത്രിയുടെ ഇന്നൊവേഷൻ പുരസ്‌കാരങ്ങൾ 24നു വിതരണം ചെയ്യും. ഉച്ചയ്ക്ക് 12ന് ഐ.എം.ജിയിലാണു ചടങ്ങ്. 2019, 2019, 2020 വർഷങ്ങളിലെ പുരസ്‌കാരങ്ങളാണു വിതരണം ചെയ്യുന്നത്.
പബ്ലിക് സർവീസ് ഡെലിവറി, പേഴ്‌സൺ മാനേജ്‌മെന്റ്, പ്രൊസീജ്യറൽ ഇന്റെർവെൻഷൻസ്, ഡെവലപ്‌മെന്റർ ഇന്റർവെൻഷൻ എന്നീ വിഭാഗങ്ങളിലെ നൂതന ആശയാവിഷ്‌കാരത്തിനാണു പുരസ്‌കാരങ്ങൾ. അഞ്ചു ലക്ഷം രൂപയാണ് ഓരോ ഇനത്തിലും പുരസ്‌കാരത്തുകയായി ലഭിക്കുക.

2018ൽ പബ്ലിക് ഡെലിവറി വിഭാഗത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയും പ്രൊസീജ്യറൽ ഇന്റർവെൻഷൻ വിഭാഗത്തിൽ കേരള പൊലീസ് സൈബർ ഡോമും പുരസ്‌കാരത്തിന് അർഹരായി. 2019ലെ പബ്ലിക് ഡെലിവറിയിലെ മികവിനുള്ള പുരസ്‌കാരം റവന്യൂ ഇ-പേമെന്റ് സിസ്റ്റത്തിനാണ്്. പ്രൊസീജ്യറൽ ഇന്റർവെൻഷൻ വിഭാഗത്തിൽ കൈറ്റ് ഐടി ക്ലബ്, ലിറ്റിൽ കൈറ്റിസ്, ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ലാസ് എന്നിവയും ഡെവലപ്‌മെന്റൽ ഇന്റർവെൻഷൻ വിഭാഗത്തിൽ നമ്മുടെ കോഴിക്കോട് - കോഴിക്കോട് ജില്ലാ ഭരണകൂടവും പുരസ്്കാരത്തിന് അർഹരായി. ഇന്നൊവേറ്റിവ് ആൻഡ് പാർട്ടിസിപ്പേറ്ററി പബ്ലിക് സർവീസ് ഡെലിവറി വിഭാഗത്തിൽ എറണാകുളം മണീട് കുടുംബാരോഗ്യ കേന്ദ്രത്തിനു പ്രത്യേക പുരസ്‌കാരമുണ്ട്. ഇവർക്ക് 2.5 ലക്ഷം രൂപ സമ്മാനമായി ലഭിക്കും. 2020ലെ പബ്ലിക് ഡെലിവറി സർവീസ് പുരസ്‌കാരം കെ.എസ്.ഐ.ഡി.സിയുടെ കെസ്വിഫ്റ്റിനാണ്. പേഴ്‌സണൽ മാനേജ്‌മെന്റിൽ കിലയുടെ മൂഡിൽ ഓൺലൈൻ ലേണിങ് സംവിധാനം പുരസ്‌കാരം നേടി. ഡിജിറ്റൽ സയൻസ് യൂണിവേഴ്‌സിറ്റിക്ക് പ്രത്യേക പുരസ്‌കാരവുമുണ്ട്.

Follow Us:
Download App:
  • android
  • ios