Asianet News MalayalamAsianet News Malayalam

പത്ത്, പ്ലസ് ടൂ തുല്യതാ പരീക്ഷയ്ക്ക് ആലപ്പുഴ ജില്ലയില്‍ 1781 പേര്‍; പൊതുപരീക്ഷ ഓ​ഗസ്റ്റ് 13 ന്

പത്താംതരത്തില്‍ 311 സ്ത്രീകള്‍ ഉള്‍പ്പെടെ 522 പേര്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

equivalent exam in Alappuzha district
Author
Trivandrum, First Published Jul 26, 2022, 4:06 PM IST

ആലപ്പുഴ: സാക്ഷരതാ മിഷന്‍ (literacy mission) നടത്തുന്ന (equivalent examination) പത്താം ക്ലാസ്, ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷകള്‍ ജില്ലയില്‍ 1781 പേര്‍ എഴുതും. ഓഗസ്റ്റ് 13നാണ് തുല്യതാ കോഴ്‌സുകളുടെ പൊതു പരീക്ഷ ആരംഭിക്കുന്നത്.  പത്താംതരം തുല്യത പരീക്ഷ ഓഗസ്റ്റ് 17 മുതല്‍ 30 വരെയും ഹയർ സെക്കന്‍ഡറി പരീക്ഷ ഓഗസ്റ്റ് 13 മുതല്‍ 19 വരെയുമാണ്. പത്താംതരത്തില്‍ 311 സ്ത്രീകള്‍ ഉള്‍പ്പെടെ 522 പേര്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

സര്‍ക്കാര്‍, എയിഡഡ് മേഖലകളിലെ പത്തു സ്കൂളുകളാണ് പരീക്ഷാ കേന്ദ്രങ്ങള്‍. ഒന്‍പതു വിഷയങ്ങളില്‍ നടത്തുന്ന പരീക്ഷയ്ക്ക് ഗ്രേഡിംഗ് രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. പരീക്ഷാ ഭവനാണ് നടത്തിപ്പിന്‍റെ ചുമതല. 1259 പേരാണ് ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഭാഗങ്ങളില്‍ എട്ടു സ്‌കൂളുകളിലായി നടക്കുന്ന ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ എഴുതുന്നത്. ഇതില്‍ 702 പേര്‍ ഒന്നാം വര്‍ഷ പരീക്ഷയും 557 പേര്‍ രണ്ടാം വര്‍ഷ പരീക്ഷയും എഴുതും. 868 സ്ത്രീകളും 391 പുരുഷന്മാരും എഴുതുന്ന ഈ പരീക്ഷയ്ക്കും  ഗ്രേഡിംഗ് സംവിധാനമാണ്. ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ബോര്‍ഡിനാണ് നടത്തിപ്പ് ചുമതല.

യോഗ ടീച്ചർ ട്രെയിനിങ്ങിൽ ഡിപ്ലോമ
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് യോഗ അസോസിയേഷൻ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു അഥവാ തത്തുല്യമോ ആണ് അടിസ്ഥാന യോഗ്യത. അപേക്ഷകർ 18 വയസ് പൂർത്തിയാക്കിയിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ യോഗ വിജയകരമായി പൂർത്തിയാക്കിയവർക്ക് ഡിപ്ലാമ പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററിൽ അഡ്മിഷൻ എടുത്താൽ മതിയാകും. അപേക്ഷാഫോമും പ്രോസ്‌പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ നിന്നും ലഭിക്കും. https://srccc.in/download എന്ന ലിങ്കിൽ നിന്നും അപേക്ഷാഫോം ഡൗൺലോഡ് ചെയ്തും അപേക്ഷിക്കാം. വിശദാംശങ്ങൾ www.srccc.in ൽ ലഭിക്കും. അവസാന തീയതി ജൂലൈ 31. വിശദവിരങ്ങൾക്ക്: 0471-2325101, 8281114464.

 

Follow Us:
Download App:
  • android
  • ios