തിരുവനന്തപുരം: ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് വിമുക്തി മിഷൻ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഉപന്യാസ രചന മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ ഹൈസ്കൂൾ തലത്തിലെ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന മത്സരം "വിദ്യാർത്ഥികളിൽ ലഹരി വസ്തുക്കളുടെ ഉപയോഗത്തിൻ്റെ വ്യാപനം - കാരണവും പരിഹാരവും" എന്ന വിഷയത്തെ ആസ്പദമാക്കിയുള്ളതാണ്. 

500 വാക്കുകളിൽ കുറയാത്തവയാകണം ഉപന്യാസ രചന. ജില്ലാ തലത്തിൽ 1, 2, 3 സ്ഥാനക്കാർക്ക് സമ്മാനം നൽകും. തയ്യാറാക്കിയ രചന ഒക്ടോബർ 7-ന് വൈകീട്ട് അഞ്ച് മണിക്ക് മുൻപായി വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂൾ സ്ഥിതി ചെയ്യുന്ന എക്സൈസ് റേഞ്ചുകളിൽ ലഭ്യമാക്കേണ്ടതാണ്. രചനയോടൊപ്പം പേര്, സ്കൂൾ, വിലാസം, ഫോൺ നമ്പർ എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. ഫോൺ : 0487-2361237, 9446025417, 9446148867