ദില്ലി: 2020-ലെ ഇന്ത്യൻ എൻജിനിയറിങ് സർവീസസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ച് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി). upsc.gov.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാർഥികൾക്ക് ഫലം പരിശോധിക്കാം. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. അതിനായി യു.പി.എസ്.സി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഡാഫ് പൂരിപ്പിക്കണം. 

അഭിമുഖത്തീയതി ഉദ്യോഗാർഥികളെ അറിയിക്കും. അപേക്ഷയിൽ നൽകിയിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സൽ അഭിമുഖത്തിനെത്തുമ്പോൾ ഹാജരാക്കണം. ഒക്ടോബർ 18-നാണ് യു.പി.എസ്.സി മെയിൻ പരീക്ഷ നടത്തിയത്.