യോഗ്യതാ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. മൂന്ന് മണിക്കൂർ വീതം ദൈർഘ്യമുള്ള രണ്ടുപരീക്ഷകളും ഫെബ്രുവരി 22/27 തീയതികളിൽ കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ നടത്തും. 


ദില്ലി: നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന കോമൺ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റ് (സിമാറ്റ്), ഗ്രാജ്വേറ്റ് ഫാർമസി ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (ജിപാറ്റ്) എന്നിവയ്ക്ക് ജനുവരി 22 വരെ അപേക്ഷിക്കാം. മാനേജ്മെന്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന സിമാറ്റിന് ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത. മാസ്റ്റർ ഓഫ് ഫാർമസി പ്രോഗ്രാം പ്രവേശനത്തിനായി നടത്തുന്ന ജിപാറ്റിന് നാലുവർഷ ബി.ഫാം. ബിരുദധാരികൾക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. മൂന്ന് മണിക്കൂർ വീതം ദൈർഘ്യമുള്ള രണ്ടുപരീക്ഷകളും ഫെബ്രുവരി 22/27 തീയതികളിൽ കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ നടത്തും.

സിമാറ്റിന് ക്വാണ്ടിറ്റേറ്റീവ് ടെക്നിക്സ് ആൻഡ് ഡേറ്റാ ഇന്റർപ്രറ്റേഷൻ, ലോജിക്കൽ റീസണിങ്, ലാംഗ്വേജ് കോംപ്രിഹൻഷൻ, ജനറൽ അവയർനസ് എന്നീ വിഷയങ്ങളിൽ നിന്നുമായിരിക്കും ചോദ്യങ്ങൾ. ജിപാറ്റിന് ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, ഫാർമസ്യൂട്ടിക്സ്, ഫാർമക്കോഗ്നസി, ഫാർമക്കോളജി, മറ്റു ഫാർമസി വിഷയങ്ങൾ എന്നിവയിൽനിന്നും ചോദ്യങ്ങൾ പ്രതീക്ഷിക്കാം. രണ്ടിലും ചോദ്യങ്ങൾ ഒബ്ജക്ടീവ്, മൾട്ടിപ്പിൾ ചോയ്സ് രീതിയിലായിരിക്കും. അപേക്ഷാ വെബ് സൈറ്റ്: സിപാറ്റ്- https://cmat.nta.nic.in/ ജിപാറ്റ്- https://gpat.nta.nic.in/ അപേക്ഷാ ഫീസ് ജനുവരി 23 വരെ അടയ്ക്കാം.