തിരുവനന്തപുരം: കേരള സർവകലാശാല തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ പരീക്ഷാ കേന്ദ്രങ്ങളിൽ വെച്ച് നടത്താനിരുന്ന പരീക്ഷകൾ മാറ്റി വച്ചു. ഇവർക്കായി പിന്നീട് പ്രത്യേകം പരീക്ഷ നടത്തും. കോർപ്പറേഷൻ പരിധിക്ക് പുറത്തുള്ള സെന്‍ററുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല. എംജി സർവകലാശാല തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വെച്ച് നടത്താനിരുന്ന നാളെ മുതലുള്ള പരീക്ഷകൾ മാറ്റി. മറ്റ് കേന്ദ്രങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല. കേരള ചരിത്ര പൈതൃക മ്യൂസിയത്തിൽ നാളെ മുതൽ നടത്താനിരുന്ന അഭിമുഖം മാറ്റിവച്ചു. പോളിടെക്നിക് ഡിപ്ലോമ പരീക്ഷകളെല്ലാം മാറ്റിയതായി സാങ്കേതിക പരീക്ഷാ വിഭാഗം ജോയിന്റ് കൺട്രോളർ അറിയിച്ചു.