വലിയ പോരാട്ടത്തിന് അന്ത്യം കുറിച്ചുവെന്നുംപിണറായിസം കൃത്യമായി ഉന്നയിക്കാൻ കഴിഞ്ഞുവെന്നും പിവി അൻവർ. വർഗീയതയെ താലോലിച്ചവർക്കുള്ള മറുപടിയാണ് ഈ തെരഞ്ഞെടുപ്പ്. പിണറായിസം ആ പാർട്ടിയെ തന്നെ നശിപ്പിച്ചുവെന്നും അൻവർ

കോഴിക്കോട്: ബേപ്പൂരിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി പി വി അൻവർ. വലിയ പോരാട്ടത്തിന് അന്ത്യം കുറിച്ചുവെന്നും പിണറായിസം കൃത്യമായി ഉന്നയിക്കാൻ കഴിഞ്ഞുവെന്നും പിവി അൻവർ പറഞ്ഞു. വർഗീയതയെ താലോലിച്ചവർക്കുള്ള മറുപടിയാണ് ഈ തെരഞ്ഞെടുപ്പ്. പിണറായിസം ആ പാർട്ടിയെ തന്നെ നശിപ്പിച്ചു. തന്റെ സർവേയിൽ 86 സീറ്റിൽ യുഡിഎഫ് ജയിക്കുമെന്നും 23ൽ ശക്തമായ മത്സരമെന്നും പറഞ്ഞിരുന്നു. പിണറായിയെ താഴെ ഇറക്കുന്നത് സഖാക്കൾ ആയിരിക്കുമെന്ന് താൻ പറഞ്ഞുവെന്നും പി വി അൻവർ പറഞ്ഞു.

സേന നായകൻ വെടിയേറ്റ് മരിച്ചു. പക്ഷെ യുദ്ധം ഞങ്ങൾ ജയിച്ചു. ഇന്ന് വളരെ സന്തുഷ്ടനാണ് താൻ. യുഡിഎഫ് തനിക്ക് വിജയിക്കാവുന്ന സീറ്റ് തരാൻ ഒരുക്കമായിരുന്നു. പരാജയപ്പെട്ടെങ്കിലും റിയാസിനെ മണ്ഡലത്തിൽ നിന്ന് പുറത്ത് കടക്കാൻ കഴിയാതെ കുരുക്കാൻ തനിക്ക് കഴിഞ്ഞു.

ഒരു വർഗീയവാദിക്കും താൻ കീഴടങ്ങില്ലെന്ന് പ്രഖ്യാപിച്ചത് പ്രതിപക്ഷ നേതാവ് ആണ്. സതീശന്റെ നിലപാടും സ്റ്റാൻഡും വോട്ടർമാർക്ക് ഊർജം നൽകി. സാദിഖലി തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും ആർക്കും തള്ളിക്കളയാൻ കഴിയില്ല. തനിക്കടക്കം കെസി വേണുഗോപാൽ സഹായം നൽകി. തന്നെ നെഞ്ചിലേറ്റിയ പ്രവർത്തകരെയാണ് ബേപ്പൂരിൽ കാണാൻ കഴിഞ്ഞത്. തന്നോടൊപ്പം രാവെന്നോ പലലെന്നോ വ്യത്യാസമില്ലാതെ നിന്നു. സുരക്ഷിത മണ്ഡലം തരാമെന്ന് സതീശൻ തന്നോട് പറഞ്ഞു.

തനിക്ക് ചെറിയ ആശങ്ക മത്സര ഘട്ടത്തിൽ ഉണ്ടായിരുന്നു. തനിക്ക് ഒരു ആശങ്ക ഉണ്ടായിരുന്നു. അത് ബിജെപി-സിപിഎം അഡ്ജസ്റ്റ്മെന്റ് ആയിരുന്നു. ബേപ്പൂരിൽ ഒരു വോട്ട് പോലും ബിജെപിക്ക് വർധിച്ചില്ല. അമിത് ഷാ അടക്കം വന്നിട്ടും വോട്ട് വർധിച്ചില്ല. ഇതിനർത്ഥം കൃത്യമായ അഡ്ജസ്റ്റ്മെന്റ് നടന്നിട്ടുണ്ട്. പണം കൊടുത്തിട്ടായാലും അൻവറിനെ പരാജയപ്പെടുത്തുമെന്ന് റിയാസ് പറഞ്ഞു. അപരന്മാരെ നിർത്തിയും തോൽപ്പിൽക്കാൻ ശ്രമിച്ചു. എന്ത് ചെയ്‌തും പിണറായിയുടെ മരുമകനെ രക്ഷിച്ചെടുക്കുകയാണ് ചെയ്തയത്. സാങ്കേതികമായി മാത്രമാണ് റിയാസ് ബേപ്പൂരിൽ വിജയിച്ചതെന്നും പിവി അൻവർ‌ മാധ്യമങ്ങളോട് ജയിച്ചത്.

YouTube video player