Asianet News MalayalamAsianet News Malayalam

പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഫെലോഷിപ്പോടെ ശാസ്ത്ര പഠനം: അപേക്ഷ ഓഗസ്റ്റ് 25വരെ മാത്രം

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഫെലോഷിപ്പോടെ പ്ലസ് ടു കഴിഞ്ഞവർക്ക് ശാസ്ത്ര പഠനത്തിന് അവസരം.ബിരുദതലം മുതൽ പിജിതലംവരെ ഫെലോഷിപ്പോടെ പഠനം നടത്താം. 

fellowship for plus two students
Author
Trivandrum, First Published Aug 24, 2021, 9:52 AM IST

തിരുവനന്തപുരം: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഫെലോഷിപ്പോടെ പ്ലസ് ടു കഴിഞ്ഞവർക്ക് ശാസ്ത്ര പഠനത്തിന് അവസരം.ബിരുദതലം മുതൽ പിജിതലംവരെ ഫെലോഷിപ്പോടെ പഠനം നടത്താം. പ്ലസ് ടു സയൻസ് പഠിച്ചവർക്ക് കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന (കെ.വി.പി.വൈ.) വഴിയാണ് ഫെലോഷിപ്പ്. അപേക്ഷകൾ http://kvpy.Iisc.ernet.in വഴി ഓഗസ്റ്റ് 25 വരെ സമർപ്പിക്കാം. നവംബർ 7നാണ് കംപ്യൂട്ടർ അധിഷ്ഠിത (കെവിപിവൈ) ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്. ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ നാല് വർഷ ബി.എസ്. (റിസർച്ച്), ഐസർ ബി. എസ് എം.എസ്. പ്രവേശനം എന്നിവ ഇതിൽ ഉൾപ്പെടും. 

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ അഞ്ച് വർഷ എം. എസ്.സി പ്രോഗ്രാം പ്രവേശനത്തിൽ കെ.വി.പി.വൈ. ഫെലോസിനെ കോമൺ അഡ്മിഷൻ ടെസ്റ്റി (കാറ്റ്) ൽ ഒഴിവാക്കിയിട്ടുണ്ട്. ഹൈദരാബാദ് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലെ പ്ലസ് ടു കഴിഞ്ഞവർക്കായുള്ള ഡ്യുവൽ ഡിഗ്രി പ്രോഗ്രാം പ്രവേശന പ്രക്രിയയിൽ എൻട്രൻസ് ടെസ്റ്റിൽനിന്ന് കെ.വി.പി.വൈ. സ്കോളർമാരെ ഒഴിവാക്കും.

ഈ അധ്യയനവർഷത്തിൽ സയൻസ് സ്ട്രീമിൽ 11, 12 ക്ലാസുകളിൽ പഠിക്കുന്നവർക്കും സയൻസ് ബിരുദ/ഇന്റഗ്രേറ്റഡ് പ്രോഗ്രാമിന്റെ ആദ്യ വർഷത്തിൽ പഠിക്കുന്നവക്കും SA, SX, SB സ്ട്രീമുകളിലേക്ക് അപേക്ഷിക്കാം. 11, 12 ക്ലാസുകളിൽ പഠിക്കുന്നവർക്ക് ഈ വർഷം ഫെലോഷിപ്പ് അർഹത ലഭിച്ചാലും ബിരുദ പ്രവേശനം നേടിയ ശേഷമേ ഫെലോഷിപ്പ് ലഭിക്കൂ. ഇപ്പോൾ പ്ലസ് വൺ ക്ലാസിൽ പഠിക്കുന്നവർക്ക് 2023’24 മുതലും 12 ൽ പഠിക്കുന്നവർക്ക് 2022 -23 മുതലും ഫെലോഷിപ്പ് ലഭിക്കും. അവർ പ്ലസ് ടു തല ബോർഡ് പരീക്ഷയിൽ മാത്തമാറ്റിക്സിനും സയൻസ് വിഷയങ്ങൾക്കും (ഫിസിക്സ്/ കെമിസ്ട്രി/ബയോളജി) കൂടി മൊത്തത്തിൽ 60 ശതമാനം മാർക്ക് (പട്ടിക/ഭിന്നശേഷിക്കാർക്ക് 50 ശതമാനം) നേടിയിരിക്കണം.

2021-22 ൽ ബിരുദ പോഗ്രാം ആദ്യവർഷം പഠിക്കുന്നവർക്ക് 2021- 22 മുതൽ ഫെലോഷിപ്പ് ലഭിക്കും. അവർ ആദ്യവർഷ ബിരുദ തല പരീക്ഷയിൽ മൊത്തത്തിൽ 60 ശതമാനം മാർക്ക് (പട്ടിക/ഭിന്നശേഷിക്കാർക്ക് 50 ശതമാനം) നേടണം. ബിരുദപഠനത്തിന് പ്രതിമാസം 5000 രൂപ ഫെലോഷിപ്പ് ലഭിക്കും. പിജി പഠനത്തിന് 7000 രൂപ. ബിരുദ പഠനത്തിന് കണ്ടിജൻസി ഗ്രാന്റായി വർഷം 20,000 രൂപയും മാസ്റ്റഴ്സ് പഠനത്തിന് 28000 രൂപയും.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios