തിരുവനന്തപുരം: 2021-22 വർഷത്തെ ജെ.ഡി.സി പ്രവേശനത്തിന്റെ അന്തിമ ലിസ്റ്റ് ഈ മാസം 24ന് പ്രസിദ്ധീകരിക്കും.  ജെഡിസി പ്രവേശനവുമായി ബന്ധപ്പെട്ട് പ്രസിദ്ധപ്പെടുത്തിയ പ്രാഥമിക ലിസ്റ്റിൽ ആക്ഷേപം ഉണ്ടെങ്കിൽ 17ന് വൈകിട്ട് അഞ്ചു മണിവരെ പരാതി നൽകാം. ജനറൽ വിഭാഗം വിദ്യാർത്ഥികൾ അതത് കോളേജ്- സെന്ററുകളിലും സഹകരണ സംഘം ജീവനക്കാർക്ക്   അഡീഷണൽ രജിസ്ട്രാർ- സെക്രട്ടറി, സംസ്ഥാന സഹകരണ യൂണിയൻ, തിരുവനന്തപുരം എന്ന വിലാസത്തിലും പരാതി സമർപ്പിക്കാം. ജെഡിസി പ്രവേശനം സംബന്ധിച്ച പ്രാഥമിക ലിസ്റ്റ് സംസ്ഥാന സഹകരണ യൂണിയന്റെ www.scu.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona