Asianet News MalayalamAsianet News Malayalam

കേരള സര്‍വകലാശാല ഒന്നാംവര്‍ഷ ബിരുദപ്രവേശനം: അപേക്ഷയും അലോട്ട്മെന്റും ഏകജാലകം വഴി

മാനേജ്മെന്റ്ക്വാട്ട, കമ്യൂണിറ്റി ക്വാട്ട, സ്‌പോര്‍ട്സ് ക്വാട്ട, ഭിന്നശേഷിയുള്ളവര്‍, തമിഴ് ഭാഷ ന്യൂനപക്ഷ വിഭാഗങ്ങള്‍, ലക്ഷദ്വീപ് നിവാസികള്‍ ഉള്‍പ്പെടെ എല്ലാവരും ഏകജാലക സംവിധാനം വഴി അപേക്ഷിക്കണം. 

first year degree admission in kerala university
Author
Trivandrum, First Published Aug 5, 2021, 3:00 PM IST

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലും യു.ഐ.ടി., ഐ.എച്ച്.ആര്‍ഡി. കേന്ദ്രങ്ങളിലും ഒന്നാംവര്‍ഷ ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് https://admissions.keralauniverstiy.ac.in വഴി അപേക്ഷിക്കാം.

മെറിറ്റ് സീറ്റുകളിലേക്കും എസ്.സി./എസ്.ടി./എസ്.ഇ.ബി.സി. സംവരണ സീറ്റുകളിലേക്കും ഏകജാലകം വഴിയാണ് അലോട്ട്മെന്റ്. മാനേജ്മെന്റ്ക്വാട്ട, കമ്യൂണിറ്റി ക്വാട്ട, സ്‌പോര്‍ട്സ് ക്വാട്ട, ഭിന്നശേഷിയുള്ളവര്‍, തമിഴ് ഭാഷ ന്യൂനപക്ഷ വിഭാഗങ്ങള്‍, ലക്ഷദ്വീപ് നിവാസികള്‍ ഉള്‍പ്പെടെ എല്ലാവരും ഏകജാലക സംവിധാനം വഴി അപേക്ഷിക്കണം. സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശത്തിനുള്ള രജിസ്ട്രേഷന്‍ ഓണ്‍ലൈനായി നടത്തും. കോളേജുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. കമ്യൂണിറ്റി ക്വാട്ട പ്രവേശനം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പിന്നീട് പ്രസിദ്ധീകരിക്കും. സഹായങ്ങള്‍ക്ക്: 8281883052, 8281883053. 9188524610 (വാട്സാപ്പ്).

 

മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios