കോട്ടയം:  ടൂറിസം വകുപ്പിനു കീഴില്‍ കോട്ടയം കുമാരനല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്‍റ് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഹോട്ടല്‍ മാനേജ്മെന്‍റ് മേഖലയില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഫുഡ് പ്രൊഡക്ഷന്‍, ഫുഡ്  ആന്‍ഡ് ബിവറേജ് സര്‍വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍ എന്നിവയാണ് കോഴ്സുകള്‍. എസ്.എസ്.എല്‍.സി ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് ഫീസ് ഇല്ല. www.fcikerala.org എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 30 കൂടുതല്‍ വിവരങ്ങള്‍ക്ക് www.fcikerala.org  എന്ന വെബ്സൈറ്റിലോ  0481 2312504, 94957 16465 എന്നീ ഫോണ്‍ നമ്പരുകളിലോ ബന്ധപ്പെടണം