സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് കിറ്റ് ലഭ്യമാകുക.
തിരുവനന്തപുരം : പ്രീ പ്രൈമറി, അപ്പര്‍ പ്രൈമറി വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ ഭദ്രതാ അലവന്‍സ് ഭക്ഷ്യകിറ്റുകളായി വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ സഹകരണത്തോടെ സ്‌കൂളുകള്‍ വഴിയാണ് വിതരണം നടത്തുക. സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് കിറ്റ് ലഭ്യമാകുക. ഭക്ഷ്യകിറ്റുകളുടെ വിതരണത്തിന് ആവശ്യമായ തുക സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഭരണാനുമതി നല്‍കിയിട്ടുള്ള ബന്ധപ്പെട്ട ശീര്‍ഷകങ്ങളില്‍ നിന്നും വഹിക്കും.
