18 മുതൽ 44 വയസ്സുവരെ പ്രായമുള്ളവർക്ക് പങ്കെടുക്കാം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാർ അംഗീകരിച്ച സർട്ടിഫിക്കറ്റുകൾ നൽകും.

പാലക്കാട്: തൊഴിൽരഹിതരായ യുവാക്കൾക്കായി കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ സിസിടിവി ഇൻസ്റ്റലേഷൻ ആൻഡ് സർവീസിങ് പരിശീലനം സംഘടിപ്പിക്കുന്നു. വെള്ളനേഴി ഗ്രാമപഞ്ചായത്ത് കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രത്തിൽ വെച്ച് ഫെബ്രുവരി 24 മുതൽ 13 ദിവസമാണ് പരിശീലനം. 18 മുതൽ 44 വയസ്സുവരെ പ്രായമുള്ളവർക്ക് പങ്കെടുക്കാം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാർ അംഗീകരിച്ച സർട്ടിഫിക്കറ്റുകൾ നൽകും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ ഫോട്ടോകോപ്പികളും മൂന്ന് പാസ്‌പോർട്ട് സൈസ് ഫോട്ടോകളും സഹിതം പരിശീലന കേന്ദ്രത്തിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0466 2285554, 9744437740, 9447148554.