കേരള എഞ്ചിനീയേഴ്സ് അസോസിയേഷൻ (KEA) ബംഗളൂരുവും കുറ്റിപ്പുറം എംഇഎസ് എഞ്ചിനീയറിങ് കോളജിലെ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് വിഭാഗവും സംയുക്തമായി ഓഗസ്റ്റ് 17 ന് വൈകുന്നേരം 3ന് സൗജന്യ സോളാർ അവെയർനസ്സ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.

കുറ്റിപ്പുറം: തൊഴിൽ നൈപുണ്യ മേഖലയിലെ ഏറ്റവും മികച്ച സോളാർ ട്രെയിനിങ് സെന്ററുകളിൽ ഒന്നായ കുറ്റിപ്പുറം എംഇഎസ് എഞ്ചിനീയറിങ് കോളജിൽ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് ഡിപ്പാർട്ട്മെന്റ് വിവിധ കേന്ദ്ര – സംസ്ഥാന ഏജൻസികളായ Skill Council, NISE, ANERT, ASAP എന്നിവയുമായി സഹകരിച്ച് വിവിധ കോഴ്സുകൾ നടത്തി വരുന്നുണ്ട്. കേരള എഞ്ചിനീയേഴ്സ് അസോസിയേഷൻ (KEA) ബംഗളൂരുവും കുറ്റിപ്പുറം എംഇഎസ് എഞ്ചിനീയറിങ് കോളജിലെ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് വിഭാഗവും സംയുക്തമായി ഓഗസ്റ്റ് 17 ന് വൈകുന്നേരം 3ന് സൗജന്യ സോളാർ അവെയർനസ്സ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

‘SOLAR POWER AND ITS APPLICABILITY FOR COMMON MAN’S USE’ എന്ന വിഷയത്തിലാണ് ഓൺലൈൻ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ഡിപ്ലോമ / പ്ലസ്ടു പാസ്സായവർക്കാണ് ഈ ഓൺലൈൻ ക്ലാസ്സിലേയ്ക്ക് മുൻഗണന. സോളാർ മേഖലയിലെ വിദഗദ്ധനും ഐ ടി പ്രൊഫഷണലുമായ ഡോ. ടോം ജോർജ്ജ് ആണ് പ്രഭാഷകൻ. ഈ പ്രോഗ്രാമിൽ പങ്കെടുക്കാനും സോളാർ മേഖലയിലെ സംശയനിവാരണത്തിനും ഏവർക്കും പങ്കെടുക്കാം. പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ദയവായി താഴെ കാണുന്ന ഗൂഗിൾ ഫോമിൽ പേര് രജിസ്റ്റർ ചെയ്യുക. https://tinyurl.com/3vs6xvjm കൂടുതൽ വിവരങ്ങൾക്ക് വിളിയ്ക്കുക 9446558342, 9495053755

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona