പി.എസ്.സി. ഡിഗ്രി ലവല്‍ പ്രിലിമിനറി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സിവില്‍ സ്റ്റേഷനിലെ പ്രൊഫഷണല്‍ എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ  പരിശീലന പരിപാടി 

കോഴിക്കോട്: പി.എസ്.സി. ഡിഗ്രി ലവല്‍ പ്രിലിമിനറി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സിവില്‍ സ്റ്റേഷനിലെ പ്രൊഫഷണല്‍ എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താത്പര്യമുളളവര്‍ ജനുവരി 20നകം പ്രൊഫഷണല്‍ എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര്, പ്രായം, യോഗ്യത, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കണമെന്ന്് ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ആദ്യം അപേക്ഷ സമര്‍പ്പിക്കുന്ന 50 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് പ്രവേശനം. ഫോണ്‍ 0495 2376179.

പ്രൊജക്റ്റ് എഞ്ചിനീയര്‍

നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ തിരുനെല്ലി ക്ലസറ്ററിന്റെ ഡി.പി.ആര്‍ പ്രവര്‍ത്തനങ്ങളുടെ വിവരശേഖരണം, സൈറ്റ് പഠനം, ഡി.പി.ആര്‍ രൂപീകരണം, എസ്റ്റിമേറ്റ് തയ്യാറാക്കല്‍ എന്നീ പ്രവര്‍ത്തികള്‍ക്കായി ഒരു പ്രോജക്ട് എഞ്ചിനീയറെ പരമാവധി രണ്ട് മാസത്തേക്ക് നിയമിക്കുന്നതിനുള്ള വാക്ക്-ഇന്‍-ഇന്റര്‍വ്യു ജനുവരി 19 ന് രാവിലെ 11 മണിക്ക് വയനാട് ജില്ലാ പഞ്ചായത്ത് കെട്ടിടത്തിലെ ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസില്‍ വെച്ച് നടക്കും. വിവര ശേഖരണത്തിലും പദ്ധതി രൂപീകരണ പ്രവര്‍ത്തനങ്ങളിലുമുള്ള മുന്‍ പരിചയം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രൊജക്ടുകളിലെ പ്രവൃത്തി പരിചയം എന്നിവയുള്ള ബി-ടെക് സിവില്‍ എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് ആവശ്യമായ അസ്സല്‍ രേഖകള്‍ സഹിതം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.