കേരള സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ 2026 അധ്യയന വർഷത്തെ മാധ്യമ കോഴ്സുകളിലേക്ക് സ്പോർട്ട് അഡ്മിഷൻ നടത്തുന്നു.
തിരുവനന്തപുരം: കേരള സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ 2026 അധ്യയന വർഷത്തെ മാധ്യമ കോഴ്സുകളിലേക്ക് സ്പോർട്ട് അഡ്മിഷൻ നടത്തുന്നു. ബിരുദമുള്ളവർക്കും പ്ലസ് ടു കഴിഞ്ഞവർക്കും പങ്കെടുക്കാം. താല്പര്യമുള്ളവർ കോഴിക്കോട്, തിരുവനന്തപുരം, പാലക്കാട് കെൽട്രോൺ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ മാർച്ച് 5,6,7 തിയതികളിൽ നടത്തുന്ന സ്‌പോർട് അഡ്മിഷനിൽ അസ്സൽ രേഖകളുമായി എത്തുക.
Add Asianetnews as a Preferred Source

പ്രിന്‍റ് മീഡിയ, ടെലിവിഷൻ ജേർണലിസം, ഡിജിറ്റൽ മീഡിയ, വാർത്താ അവതരണം, ആങ്കറിംഗ്, പബ്ലിക് റിലേഷൻ, അഡ്വർടൈസിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ടിത കണ്ടൻറ് നിർമ്മാണം, വീഡിയോ ക്യാമറാ പരിശീലനം, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ കോഴ്സുകളിലാണ് പരിശീലനം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9544958182.
