ബം​ഗളൂരു: ബംഗലൂരു അസിം പ്രേംജി സര്‍വകലാശാലയിലെ ഫുള്‍ടൈം റസിഡന്‍ഷ്യല്‍ ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആരംഭിച്ചു. നേരത്തേയുള്ള പ്രവേശനം(Early Admission), റഗുലര്‍ പ്രവേശനം എന്നിങ്ങനെ രണ്ട് മാര്‍ഗ്ഗങ്ങളിലൂടെയാണ് പ്രവേശനം നടത്തുന്നത്. അപേക്ഷാ ഫോം വെബ്‌സൈറ്റില്‍ ലഭ്യമാണ്. എഴുത്ത് പരീക്ഷയുടെയും തുടര്‍ന്ന് നടക്കുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. സാറ്റ്, കെവൈപിവൈ സ്‌കോറുകളും പ്രവേശനത്തിന് പരിഗണിക്കും. 

ബിഎസ് സി ഫിസിക്‌സ്/ ബയോളജി/ മാത്തമാറ്റിക്‌സ്, ബിഎ എക്കണോമിക്‌സ്/ ഇംഗ്ലീഷ്/ ഫിലോസഫി/ഹിസ്റ്ററി ( മൂന്നു വര്‍ഷ പ്രോഗ്രാമുകള്‍) ഫിസിക്‌സ്/ ബയോളജി/ മാത്തമാറ്റിക്‌സ്/എജ്യുക്കേഷന്‍ സ്ട്രീമുകളില്‍ സ്‌പെഷ്യലൈസേഷനോട് കൂടി സയന്‍സ് ആന്‍ഡ് എജ്യുക്കേഷനില്‍ ബിഎസ് സി. ബിഎഡ് ഇരട്ട ഡിഗ്രി പ്രോഗ്രാം(നാലു വര്‍ഷ പ്രോഗ്രാം) എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം നടക്കുന്നത്. 

നേരത്തേ പ്രവേശനം നേടുന്നതിനുള്ള അവസാന തീയതി 2020 ഡിസംബര്‍ 27. ക്ലാസുകള്‍ 2021 ഓഗസ്റ്റില്‍ ആരംഭിക്കും. നേരത്തേയുള്ള പ്രവേശനം- ഡിസംബര്‍ 27, 2020, റെഗുലര്‍ പ്രവേശനം- 2021 ഏപ്രില്‍ മധ്യം എന്നിങ്ങനെയാണ് പ്രവേശന ക്രമങ്ങൾ. നേരത്തേയുള്ള പ്രവേശനം- 2021 ജനുവരി 10നും  റെഗുലര്‍ പ്രവേശനം-2021 മെയ് മധ്യത്തോടെയുമാണ് എന്‍ട്രന്‍സ് പരീക്ഷാ തീയതി. നേരത്തേയുള്ള പ്രവേശനം- 2021 ഫെബ്രുവരിയിലും റെഗുലര്‍ പ്രവേശനം- 2021 ജൂണിലും അഭിമുഖ പ്രക്രിയ നടത്തും. നേരത്തേയുള്ള പ്രവേശനം- 2021 മാര്‍ച്ചിലും  റെഗുലര്‍ പ്രവേശനം-2021 ജൂലൈയിലും ഓഫർ ലെറ്റർ നൽകും. നേരത്തെയുള്ള പ്രവേശനത്തിലും റെ​ഗുലർ പ്രവേശനത്തിലും 2021 ഓ​ഗസ്റ്റിൽ ക്ലാസ് ആരംഭിക്കും. 

വിലാസം: അസിം പ്രേംജി സര്‍വകലാശാല, ബുരുഗുണ്ടേ വില്ലേജ്, സര്‍ജാപൂര്‍ ഹോബ്ലി, അനെക്കല്‍ താലൂക്ക്, ബംഗലൂരു, കര്‍ണ്ണാടക-562125 മൊബൈല്‍- 8971889988. ഇമെയില്‍-ugadmissions@apu.edu.in. വെബ്‌സൈറ്റ്- www.azimpremjiuniversity.edu.in/ug