Asianet News MalayalamAsianet News Malayalam

സ്കൂട്ടറില്‍ മിനി സ്കൂളും ലൈബ്രറിയുമായി വിദ്യാര്‍ഥികളെ തേടിയെത്തുന്ന അധ്യാപകന്‍

കൊവിഡ് മഹാമാരി നിമിത്തം സ്കൂളുകള്‍ ഏറെക്കാലമായി അടഞ്ഞ് കിടക്കുന്നത് തുടര്‍ന്നതോടെയാണ് ചന്ദ്ര ശ്രീവാസ്തവ എന്ന സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകന്‍ മിനി സ്കൂളുമായി തന്‍റെ സ്കൂട്ടറില്‍ വിദ്യാര്‍ഥികളുടെ അടുത്തേക്ക് എത്താനാരംഭിച്ചത്

government school teacher set up mini school and library in scooter to reach students who were not able to attend online class
Author
Sagar, First Published Mar 29, 2021, 2:57 PM IST

സാഗര്‍: സ്കൂട്ടറില്‍ മിനി സ്കൂളും ലൈബ്രറിയുമൊരുക്കി സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകന്‍. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് മിനി സ്കൂളുമായി അധ്യാപകന്‍റെ സ്കൂള്‍ സഞ്ചരിക്കുന്നത്. കൊവിഡ് മഹാമാരി നിമിത്തം സ്കൂളുകള്‍ ഏറെക്കാലമായി അടഞ്ഞ് കിടക്കുന്നത് തുടര്‍ന്നതോടെയാണ് ചന്ദ്ര ശ്രീവാസ്തവ എന്ന സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകന്‍ മിനി സ്കൂളുമായി തന്‍റെ സ്കൂട്ടറില്‍ വിദ്യാര്‍ഥികളുടെ അടുത്തേക്ക് എത്തുന്നത്.

മരത്തിന്‍റെ ചുവട്ടിലും തണലുള്ള ഇടങ്ങളിലും സ്കൂട്ടര്‍ ഒതുക്കിയിട്ട് ഒരു ചെറിയ മൈക്ക് ഉപയോഗിച്ചാണ് ചന്ദ്ര കുട്ടികളെ പഠിപ്പിക്കുന്നത്. പഠിപ്പിച്ച പാഠഭാഗത്തേക്കുറിച്ച് കുട്ടികള്‍ക്ക് വിശദമായി വിവരിക്കാനും പദ്യങ്ങള്‍ ചൊല്ലാനും മിനി സ്കൂളിലെ മൈക്ക് ചന്ദ്ര നല്‍കും. സ്ഥിരമായി മിനി സ്കൂളുമായി കുട്ടികളുടെ അടുത്തേക്ക് എത്തുന്ന അധ്യാപകനോട് നിറയെ സ്നേഹമാണ് രക്ഷിതാക്കളും പ്രകടിപ്പിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കായി ടെക്സ്റ്റ് ബുക്കിന് പുറമേയുള്ള ബുക്കുകളും ചന്ദ്ര ശ്രീവാസ്തവയുടെ ലൈബ്രറിയിലുണ്ട്. സ്കൂട്ടറിന്‍റെ ഒരു വശത്തായാണ് ബോര്‍ഡ് പിടിപ്പിച്ചിരിക്കുന്നത്.

ടെക്സ്റ്റ് ബുക്കുകള്‍ പഠനശേഷം മടക്കി തരണമെന്ന നിബന്ധനയോടെ സൗജന്യമായാണ് അധ്യാപകന്‍ നല്‍കുന്നത്. വായന വികസിപ്പിക്കുന്നതിന് മറ്റ് പുസ്തകങ്ങളും സൗജന്യമായി നല്‍കുന്നുണ്ട്. ഗണിതവും ശാസ്ത്രവും അടക്കമുള്ള വിഷയങ്ങള്‍ ക്ലാസില്‍ പഠിപ്പിക്കുന്നുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ പറ്റാത്ത വിദ്യാര്‍ഥികള്‍ക്കാണ് ക്ലാസ് എടുക്കുന്നതെന്നാണ് ചന്ദ്ര ശ്രീവാസ്തവ പറയുന്നത്. മിക്ക സ്ഥലങ്ങളിലും ഇന്‍റര്‍നെറ്റ് കണക്ടിവിറ്റി പ്രശ്നമുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകളുടെ വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് മൊബൈലില്‍ വിദ്യാര്‍ഥികള്‍ക്ക് കാണിക്കാറുണ്ടെന്നും ഈ അധ്യാപകന്‍ പറയുന്നു. 

Follow Us:
Download App:
  • android
  • ios