ദില്ലി: 2020-21 വര്‍ഷം അഡ്മിഷന്‍, റീ അഡ്മിഷന്‍, ട്യൂഷന്‍ ഫീസ് എന്നിവ വാങ്ങരുതെന്ന് സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. മുഖ്യമന്ത്രിയോട് ചോദിക്കാമെന്ന പഞ്ചാബ് സര്‍ക്കാരിന്‍റെ ആഴ്ച തോറുമുള്ള പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമരീന്ദര്‍ സിംഗ്. കൊവിഡ് 19 വ്യാപനം മൂലം സ്കൂളുകള്‍ അടച്ചിട്ട ശേഷവും ഫീസ് നല്‍കാത്തത് മൂലം കുട്ടികളുടെ പേര് വെട്ടിയെന്ന പരാതിയോട് പ്രതികരിക്കുകയായിരുന്നു പഞ്ചാബ് മുഖ്യമന്ത്രി. 

ഫീസ് വാങ്ങരുതെന്ന് സര്‍ക്കാര്‍; ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തി ഗുജറാത്തിലെ സ്വകാര്യ സ്കൂളുകള്‍

സ്കൂള്‍ തുറക്കുന്നത് വരെ വിദ്യാര്‍ഥികളില്‍ നിന്ന് ഫീസ് ഈടാക്കരുതെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍

ഫത്തേഗഡ് സ്വദേശിയായ മന്‍പ്രീത് സിംഗാണ് തന്‍റെ കുട്ടിയുടെ പേര് വെട്ടിയ വിവരം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. സ്കൂളുകളിലെ സൌകര്യം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച രക്ഷിതാക്കളുടെ സംശയങ്ങള്‍ക്കും പഞ്ചാബ് മുഖ്യമന്ത്രി മറുപടി നല്‍കി. 

'ഓണ്‍ലൈന്‍ ക്ലാസുകള്‍ വിലക്കരുത്'; കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു