Asianet News MalayalamAsianet News Malayalam

ഹാർബർ എൻജിനിയറിങ് വകുപ്പിലെ വിവിധ ഓഫീസുകളിൽ ഗ്രാജ്വേറ്റ് ഇന്റേണുകളെ നിയമിക്കുന്നു

സിവിൽ ഡിസൈൻ ഇന്റേണുകൾക്ക് സ്ട്രക്ചറൽ എൻജിനിയറിങ് എം.ടെക്കും സിവിൽ വർക്‌സിൽ സിവിൽ ഏൻജിനിയറിങ് ബി.ടെക്കും ഇലക്ട്രിക്കൽ ബ്രാഞ്ചിൽ ഇലക്ട്രിക്കൽ എൻജിനിയറിങ് ബി.ടെക്കും വേണം. 

graduate intern in harbor engineering department
Author
Trivandrum, First Published Oct 14, 2021, 10:23 AM IST

തിരുവനന്തപുരം: ഹാർബർ എൻജിനിയറിങ് (Harbour Engineering) വകുപ്പിലെ വിവിധ ഓഫീസുകളിൽ ഗ്രാജ്വേറ്റ് ഇന്റേണിനെ (Graduate Intern) (സിവിൽ & ഇലക്ട്രിക്കൽ) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സിവിൽ (ഡിസൈൻ), (വർക്‌സ്) ഇലക്ട്രിക്കൽ ഇന്റേണുകളെയാണ് നിയമിക്കുന്നത്. സിവിൽ ഡിസൈൻ ഇന്റേണുകൾക്ക് സ്ട്രക്ചറൽ എൻജിനിയറിങ് എം.ടെക്കും സിവിൽ വർക്‌സിൽ സിവിൽ ഏൻജിനിയറിങ് ബി.ടെക്കും ഇലക്ട്രിക്കൽ ബ്രാഞ്ചിൽ ഇലക്ട്രിക്കൽ എൻജിനിയറിങ് ബി.ടെക്കും വേണം. പ്രതിമാസം 12,500 രൂപ സ്റ്റൈപ്പന്റ് ലഭിക്കും.

തോറ്റുപിൻമാറാൻ അങ്കിത തയ്യാറായില്ല, നാലാമത്തെ പരിശ്രമത്തിൽ സിവിൽ സർവ്വീസ് പരീക്ഷയിൽ മൂന്നാം റാങ്ക്!

അപേക്ഷകൾ (ബയോഡാറ്റ) വെള്ളക്കടലാസിൽ തയ്യാറാക്കി പാസ്‌പോർട്ട് സൈസ് ഫോട്ടോയോടൊപ്പം, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്റ്റർ നമ്പർ, മേൽവിലാസം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം നവംബർ 12ന് മുൻപ് ചീഫ് എൻജിനിയർ, ഹാർബർ എൻജിനിയറിങ് വകുപ്പ്, കമലേശ്വരം, മണക്കാട്.പി.ഒ, തിരുവനന്തപുരം, പിൻ- 695009 എന്ന മേൽവിലാസത്തിൽ ലഭിക്കണം.

ഇൻഡ്യൻ മിലിട്ടറി കോളേജ്: പ്രവേശന പരീക്ഷ ഡിസംബർ 18ന്; പെൺകുട്ടികൾക്കും  അപേക്ഷിക്കാം
 

Follow Us:
Download App:
  • android
  • ios