സി ഒ പി എ ട്രേഡില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയും അല്ലെങ്കില്‍ എഞ്ചിനീയറിങ് ബ്രാഞ്ചില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയോ ബിരുദമോ ആണ് യോഗ്യത.
പാലക്കാട്: മലമ്പുഴ ഗവണ്‍മെന്റ് ഐടിഐയില്‍ സി ഒ പി എ (കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്) ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്. സി ഒ പി എ ട്രേഡില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയും അല്ലെങ്കില്‍ എഞ്ചിനീയറിങ് ബ്രാഞ്ചില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയോ ബിരുദമോ ആണ് യോഗ്യത. ഈഴവ, ബില്ല, തിയ്യ വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് ഒമ്പതിന് പകല്‍ 11ന് അഭിമുഖത്തിനെത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
