​ഗുജറാത്ത്: ഗുജറാത്തിലെ ഫൊറന്‍സിക് സയന്‍സ് സര്‍വകലാശാല വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന മാസ്റ്റേഴ്‌സ്/ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം.

ഇന്‍സ്റ്റിറ്യൂട്ട് ഓഫ് ഫൊറന്‍സിക് സയന്‍സ്: എം.എസ്‌സി. പ്രോഗ്രാമുകള്‍- ഫൊറന്‍സിക് സയന്‍സ്, ഡിജിറ്റല്‍ ഫൊറന്‍സിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, സൈബര്‍ സെക്യൂരിറ്റി, മള്‍ട്ടി മീഡിയ ഫൊറന്‍സിക്, ടോക്‌സിക്കോളജി, ഫൊറന്‍സിക് ബയോടെക്‌നോളജി. എം.ടെക്- സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്‍സിഡന്റ് റെസ്‌പോണ്‍സ്. പി.ജി. ഡിപ്ലോമ-ഫൊറന്‍സിക് ടോക്‌സിക്കോളജി, ഫിംഗര്‍ പ്രിന്റ് സയന്‍സ്, ഹ്യുമാനിറ്റേറിയന്‍ ഫൊറന്‍സിക്‌സ്, മാല്‍വെയര്‍ അനാലിസിസ് ആന്‍ഡ് റിവേഴ്‌സ് എന്‍ജിനിയറിങ്, വെബ് ആന്‍ഡ് മൊബൈല്‍ സെക്യൂരിറ്റി, ക്വസ്റ്റ്യന്‍ഡ് ഡോക്യുമെന്റ്‌സ്. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്- ഫൊറന്‍സിക് ജേണലിസം, ആന്റി കറപ്ഷന്‍ ഫൊറന്‍സിക്‌സ് ആന്‍ഡ് ലോ, ക്രൈം സീന്‍ ഫോട്ടോഗ്രാഫി.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ട്രെയിനിങ്: എം.ബി.എ.- ഫൊറന്‍സിക് അക്കൗണ്ടിങ്, ഹെല്‍ത്ത് കെയര്‍ ആന്‍ഡ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്, ഹോംലാന്‍ഡ് സെക്യൂരിറ്റി, സൈബര്‍ സെക്യൂരിറ്റി മാനേജ്‌മെന്റ്. പി.ജി. ഡിപ്ലോമ-ഫൊറന്‍സിക് അക്കൗണ്ടിങ്.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ്: എം.ഫാം. ഫൊറന്‍സിക് ഫാര്‍മസി, എം.ഫാം (ഫാര്‍മസ്യൂട്ടിക്കല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്‌പെഷ്യലൈസേഷന്‍), എം.ടെക്. സിവില്‍ എന്‍ജിനിയറിങ് (ഫൊറന്‍സിക് സ്ട്രക്ചറല്‍ എന്‍ജിനിയറിങ് സ്‌പെഷ്യലൈസേഷന്‍), എം.എസ്‌സി. കെമിസ്ട്രി (ഫൊറന്‍സിക് അനലറ്റിക്കല്‍ കെമിസ്ട്രി സ്‌പെഷ്യലൈസേഷന്‍), എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ഫൊറന്‍സിക് നാനോ ടെക്‌നോളജി (നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി-നാനോ ബയോടെക്‌നോളജി സ്‌പെഷ്യലൈസേഷന്‍), ഫുഡ് ടെക്‌നോളജി (ഫൊറന്‍സിക് ഫുഡ് അനാലിസിസ് സ്‌പെഷ്യലൈസേഷന്‍)

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറല്‍ സയന്‍സ്: എം.ഫില്‍- ക്ലിനിക്കല്‍ സൈക്കോളജി, ഫൊറന്‍സിക് സൈക്കോളജി. എം.എസ്‌സി.- ക്ലിനിക്കല്‍ സൈക്കോളജി, ഫൊറന്‍സിക് സൈക്കോളജി, ന്യൂറോസൈക്കോളജി, എം.എ.- ക്രിമിനോളജി (ഫൊറന്‍സിക് സൈക്കോളജി സ്‌പെഷ്യലൈസേഷന്‍). പി.ജി. ഡിപ്ലോമ- സൈബര്‍ സൈക്കോളജി.

അപേക്ഷ ഓഗസ്റ്റ് 31-നകം നല്‍കണം. വിവരങ്ങള്‍ക്ക് https://www.gfsu.edu.in/