ഗുജറാത്ത്: ഗുജറാത്ത് മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികയിലായി 77 ഒഴിവ്. കരാർ നിയമനമാണ്. ഏപ്രിൽ 3 ആണ് അവസാന തീയതി. ഓൺലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. ചീഫ് ജനറൽ മാനേജർ/ ജനറൽ മാനേജർ (സിവിൽ), അഡീഷനൽ ജനറൽ മാനേജർ (സിവിൽ ഡിസൈൻ/ ട്രാക്ക്), ജോയിന്റ് ജനറൽ മാനേജർ (സിവിൽ/ അണ്ടർഗ്രൗണ്ട്), സീനിയർ ഡപ്യൂട്ടി ജനറൽ മാനേജർ (സിവിൽ), ഡപ്യൂട്ടി ജനറൽ മാനേജർ (സിവിൽ, ക്യുഎ/ ക്യുസി, സേഫ്റ്റി,  മൾട്ടി മോഡൽ ഇന്റഗ്രേഷൻ–ട്രാൻസ്‌പോർട് പ്ലാനിങ്), മാനേജർ (സിവിൽ, ആർക്കിടെക്ട്, മൾട്ടി മോഡൽ ഇന്റഗ്രേഷൻ–ട്രാൻസ്പോർട് പ്ലാനിങ്), അസിസ്റ്റന്റ് മാനേജർ (സിവിൽ, അലൈൻമെന്റ് എക്സ്പെർട്ട്, മൾട്ടി മോഡൽ ഇന്റഗ്രേഷൻ–ട്രാൻസ്പോർട് പ്ലാനിങ്), സീനിയർ എൻജി നീയർ (സിവിൽ), സർവേയർ (സിവിൽ) തസ്തികകളിലാണ് ഒഴിവ്. www.gujaratmetrorail.com പേരിലുളള മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.