ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്റെ (ജി.ഐ.എഫ്.ടി.) ഒരു വര്‍ഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ജി.എസ്.ടി. (പി.ജി.ഡി.-ജി.എസ്.ടി.) കോഴ്സിന് ഓഗസ്റ്റ് 25 വരെ അപേക്ഷിക്കാം. ബിരുദമാണ് യോ​ഗ്യത.  നികുതി പ്രാക്ടീഷണര്‍മാര്‍, അക്കൗണ്ടന്റുമാര്‍, നിയമവിദഗ്ധര്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ ഉദ്ദേശിച്ചാണ് ഈ കോഴ്സ് തുടങ്ങിയിരിക്കുന്നത്.

120 മണിക്കൂര്‍ പരിശീലനം (ഓണ്‍ലൈന്‍/ക്ലാസ്റൂം). വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍, പ്രവാസികള്‍, റിട്ടയര്‍ചെയ്തവര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് ഫീസില്‍ നിര്‍ദിഷ്ട ഇളവുകളുണ്ട്. കോഴ്സിന്റെ സിലബസ്, ഫീസ് തുടങ്ങിയ വിവരങ്ങള്‍ക്ക്: 0471-2593960, www.gift.res.in