Asianet News MalayalamAsianet News Malayalam

സ്കൂളുകൾ തുറക്കാൻ തീരുമാനിച്ച് ഹരിയാന സർക്കാർ; 9 മുതൽ പ്ലസ് ടൂ വരെയുള്ള ക്ലാസ്സുകൾ ഡിസംബർ 14 മുതൽ

നിലവില്‍ വീണ്ടും കോവിഡ് വ്യാപനം നിയന്ത്രണവിധേയമായി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഹരിയാന സര്‍ക്കാരിന്റെ പുതിയ തീരുമാനം. 

hariyana government reopen schools from december
Author
Chandigarh, First Published Dec 11, 2020, 1:48 PM IST

ചണ്ഡീഗഡ്: ഉയർന്ന ക്ലാസുകളിൽ ഡിസംബർ 14 മുതൽ ക്ലാസുകൾ ആരംഭിക്കാൻ തീരുമാനിച്ച് ഹരിയാന സർക്കാർ. കൊവിഡ് വ്യാപനത്തെ തുടർന്ന് സ്കൂളുകൾ അടച്ചുപൂട്ടിയ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഈ തീരുമാനം. സ്‌കൂളുകളില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായി കൊണ്ടുവരണമെന്നും ഉത്തരവില്‍ പറയുന്നു. ഡിസംബര്‍ 14മുതല്‍ ഒന്‍പത് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ പുനരാരംഭിക്കാനാണ് തീരുമാനം.

സെപ്റ്റംബറിലും ഒക്ടോബറിലും കോവിഡ് വ്യാപനം കുറഞ്ഞതോടെ നവംബര്‍ ആദ്യം ക്ലാസുകള്‍ തുറക്കാന്‍ ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ഒന്‍പത് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ പുനരാംരിച്ചിരുന്നു. എന്നാല്‍ കൂട്ടത്തോടെ വിദ്യാര്‍ഥികളില്‍ കോവിഡ് രോഗബാധ കണ്ടെത്തിയതോടെ നവംബര്‍ 30 വരെ സ്‌കൂളുകള്‍ അടച്ചിടാന്‍ തീരുമാനിച്ചു. 180ലധികം വിദ്യാര്‍ഥികള്‍ക്കാണ് കോവിഡ് ബാധ കണ്ടെത്തിയത്. നിലവില്‍ വീണ്ടും കോവിഡ് വ്യാപനം നിയന്ത്രണവിധേയമായി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഹരിയാന സര്‍ക്കാരിന്റെ പുതിയ തീരുമാനം. 

Follow Us:
Download App:
  • android
  • ios