Asianet News MalayalamAsianet News Malayalam

ഹയർ സെക്കന്ററി തുല്യതാ പരീക്ഷ മെയ് മൂന്നു മുതൽ

രണ്ടാം വർഷം (പ്രാക്ടിക്കലുള്ള കോമ്പിനേഷൻ) 700 രൂപയും പേപ്പർ ഒന്നിന് 500 രൂപ വീതവുമാണ്.

Higher Secondary Equivalency Examination from May 3
Author
Trivandrum, First Published Jan 21, 2021, 7:40 PM IST

തിരുവനന്തപുരം: 2019 ഡിസംബറിൽ ഹയർ സെക്കന്ററി ഒന്നാം വർഷ തുല്യതാപരീക്ഷ എഴുതിയവർക്കുള്ള രണ്ടാം വർഷ പരീക്ഷയും രണ്ടാം വർഷ സപ്ലിമെന്ററി പരീക്ഷയും ഒന്നാം വർഷ പഠനം പൂർത്തിയാക്കിയവരുടെ ഒന്നാം വർഷ തുല്യതാ പരീക്ഷയും മെയ് മൂന്ന് മുതൽ എട്ട് വരെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. ഒന്നാം വർഷം 600 രൂപയും രണ്ടാം വർഷം (പ്രാക്ടിക്കൽ ഇല്ലാത്ത കോമ്പിനേഷൻ) 600 രൂപയുമാണ്. 

രണ്ടാം വർഷം (പ്രാക്ടിക്കലുള്ള കോമ്പിനേഷൻ) 700 രൂപയും പേപ്പർ ഒന്നിന് 500 രൂപ വീതവുമാണ്. പിഴയില്ലാതെ ഫീസടയ്‌ക്കേണ്ട അവസാന തിയതി മാർച്ച് അഞ്ച് ആണ്. 20 രൂപ പിഴയോടെ മാർച്ച് ഒൻപത്‌വരെയും 1000 രൂപ സൂപ്പർഫൈനോടെ 12 വരെയും ഫീസടയ്ക്കാം. വിജ്ഞാപനത്തിന്റെ പൂർണ്ണ രൂപം www.dhsekerala.gov.in ൽ ലഭിക്കും.

Follow Us:
Download App:
  • android
  • ios