തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംവരണേതര വിഭാ​ഗങ്ങൾക്ക് 10ശതമാനം സംവരണമാണ് പിഎസ് സി ഏർപ്പെടുത്തിയിരിക്കുന്നത്. 23/10/2020 ൽ നിലവിലുള്ളതും അതിന് ശേഷം പുറപ്പെടുവിക്കുന്നതുമായ വിജ്ഞാപനങ്ങൾ പ്രകാരമുള്ള തസ്തികകൾക്കാണ് സംവരണം ബാധകമാകുന്നത്. പ്രസ്തുത ആനുകൂല്യം ലഭ്യമാകുന്നതിന് അർഹരായ വിദ്യാർത്ഥികൾ പാലിക്കേണ്ട മാർ​ഗനിർദ്ദേശങ്ങളെക്കുറിച്ച് പിഎസ്‍സി ഔദ്യോ​ഗിക വെബ്സൈറ്റിൽ വിശദീകരിച്ചിട്ടുണ്ട്. 

കേരള പിഎസ്‍സിയുടെ വെബ്സൈറ്റിൽ പ്രവേശിച്ച് പ്രൊഫൈലിൽ ലോ​ഗിൻ ചെയ്യുക. ഹോം സ്ക്രീനിൽ കാണുന്ന EWS- Economically Weaker Sections എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. Do you belong to economically weaker section എന്ന ചോദ്യത്തിന് യെസ് എന്ന് ഉത്തരം തെരഞ്ഞെടുക്കുക. അതിന് ശേഷം താഴെക്കാണുന്ന ഡിക്ലറേഷൻ ടിക്ക് ചെയ്ത് സേവ് ബട്ടൺ അമർത്തി പൂർത്തിയാക്കുക. 23/10/2020 ൽ നിലവിലുള്ളതും അതിന് ശേഷം പുറപ്പെടുവിക്കുന്നതുമായ വിജ്ഞാപനങ്ങൾ പ്രകാരമുള്ള തസ്തികകൾക്ക് അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ടെങ്കിൽ പ്രസ്തുത അപേക്ഷകൾ ഉദ്യോ​ഗാർത്ഥികൾ തന്നെ പരിശോധിച്ച് EWS ക്ലെയിം ഉറപ്പു വരുത്തേണ്ടതാണ്. കമ്മീഷൻ ആവശ്യപ്പെടുന്ന മുറയ്ക്ക് സർക്കാർ ഉത്തരവ് പ്രകാരമുള്ള രേഖകൾ ഹാജരാക്കേണ്ടതാണ്.