ദില്ലി: മാറ്റിവെച്ച ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷകള്‍ക്കായി വിദ്യാര്‍ഥികള്‍ക്ക് സമീപമുള്ള പരീക്ഷാ കേന്ദ്രം അനുവദിക്കുമെന്ന് കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍ (സി.ഐ.എസ്.സി.ഇ.). പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് അവര്‍ക്കേറ്റവും അടുത്തുള്ള സി.ഐ.എസ്.സി.ഇ അഫിലിയേറ്റഡ് സ്‌കൂളില്‍ പരീക്ഷയെഴുതാം. 

കോവിഡ്-19ന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. വിദ്യാര്‍ഥികള്‍ നിലവില്‍ പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്ത സ്‌കൂളില്‍ നിന്ന് ലഭിക്കുന്ന അപേക്ഷ പ്രകാരമാകും പുതിയ കേന്ദ്രം അനുവദിക്കുക. ഇത് സംബന്ധിക്കുന്ന അപേക്ഷ ജൂണ്‍ ഏഴിന് മുന്‍പ് സമര്‍പ്പിക്കണം. കോവിഡ്-19 രോഗബാധയെത്തുടര്‍ന്ന് മാറ്റിവെച്ച ഐ.സി.എസ്.ഇ പരീക്ഷ ജൂലൈ 2 മുതല്‍ 12 വരെയും ഐ.എസ്.സി പരീക്ഷ ജൂലൈ 1 മുതല്‍ 14 വരെയുമാണ് നിശ്ചയിച്ചിരിക്കുന്നത്. 

ലോക്ക്ഡൗണ്‍ ഇളവില്‍ സംസ്ഥാന തീരുമാനം ഇന്ന്; നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി മാത്രം പിന്‍വലിക്കും ...

ലോക്ക്ഡൗൺ ഘട്ടം ഘട്ടമായി പിൻവലിക്കുന്നു, തീവ്രമേഖലകൾ മാത്രം ജൂൺ 30 വരെ അടച്ചിടും ...

ആരാധനാലയങ്ങള്‍, ഹോട്ടല്‍, മാളുകള്‍ തുറക്കും; സ്കൂളുകളും തുറന്നേക്കും, രാത്രിയാത്ര പാടില്ല; അറിയേണ്ടത...