Asianet News MalayalamAsianet News Malayalam

ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

എന്നാൽ, പരീക്ഷകളുടെ മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കില്ല എന്ന് സിഐസിഎസ്ഇ സെക്രട്ടറി അറിയിച്ചു. നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് തീരുമാനം

icse isc exam result announced
Author
Delhi, First Published Jul 10, 2020, 3:42 PM IST

ദില്ലി: ഐസിഎസ്ഇ പത്ത്, ഐഎസ്സി പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എന്നാൽ, പരീക്ഷകളുടെ മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കില്ല എന്ന് സിഐസിഎസ്ഇ സെക്രട്ടറി അറിയിച്ചു. നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.

ഐസിഎസ് ഇ പത്താംക്ലാസ് പരീക്ഷയിൽ 99.33 ആണ് വിജയശതമാനം. ഐഎസ്സി വിജയ ശതമാനം 96.84 ആണ്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ  0.79  ശതമാനം കൂടുതലാണ്. വിജയമാണ് ഇത്തവണ  cisce.org, results.cisce.org എന്നീ വെബ്സൈറ്റുകളിൽ പരീക്ഷാഫലം ലഭ്യമാണ്. ഇതിനു പുറമേ സിഐഎസ്സിഇയുടെ എസ്എംഎസ് സംവിധാനത്തിലൂടെയും ഫലമറിയാം. 

കൊവിഡ് 19 പശ്ചാത്തലത്തിൽ പരീക്ഷ നടത്താതിരുന്ന വിഷയങ്ങൾക്ക് ഇന്റേണൽ മാർക്കിന്റെയും നേരത്തെ നടത്തിയ പരീക്ഷകളുടെ മാർക്കിന്റെയും അടിസ്ഥാനത്തിലാണ് വിജയം നിശ്ചയിച്ചത്. പരീക്ഷാഫലത്തിൽ തൃപ്തരല്ലാത്ത വിദ്യാർത്ഥികൾക്ക് ജൂലൈ 16 വെര പുനർമൂല്യ നിർണയത്തിന് അപേക്ഷ നൽകാവുന്നതാണെന്നും സിഐഎസ്സിഇ അറിയിച്ചു. 
 

Follow Us:
Download App:
  • android
  • ios