Asianet News MalayalamAsianet News Malayalam

​ഗ്വാളിയോർ തെരുവുകളിൽ ഭിക്ഷ യാചിച്ച് ഐഐടി ബിരുദധാരി; സന്നദ്ധ സംഘടന കണ്ടെടുത്ത 90 കാരന്റെ ജീവിതമിങ്ങനെ...

കഴിഞ്ഞ ദിവസം ഇതേ സംഘടന സമാനമായ രീതിയിൽ തെരുവിൽ നിന്ന് ഒരു പൊലീസ് ഉദ്യോ​ഗസ്ഥനെയും രക്ഷിച്ചിരുന്നു. ഇദ്ദേഹവും തെരുവിൽ ഭിക്ഷ യാചിക്കുകയായിരുന്നു.  
 

IIT graduate begging on the streets of Gwalior
Author
Madhya Pradesh, First Published Dec 9, 2020, 4:02 PM IST

ഭോപ്പാൽ: മികച്ച വിദ്യാഭ്യാസം നേടിയിട്ടും ജീവിതത്തിൽ ഒന്നുമാകാൻ സാധിക്കാത്തവരെക്കുറിച്ച് നാം കേട്ടിട്ടുണ്ടാകാം. എന്നാൽ ഐഐടി പോലെയുള്ള ലോകമറിയുന്ന വി​ദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് പഠിച്ചിറങ്ങിയിട്ടും ശിഷ്ടകാലം യാചകനായി കഴിച്ചു കൂട്ടേണ്ടി വന്ന ഒരാളുണ്ടെന്ന അറിവ് തീർച്ചയായും നമ്മെ ഞെട്ടിക്കും. മധ്യപ്രദേശിലെ ​ഗ്വാളിയോറിൽ തെരുവുകളിലാണ് സുരേന്ദ്ര വശിസ്ത് എന്ന തൊണ്ണൂറുകാരൻ ഭിക്ഷ യാചിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോയിക്കൊണ്ടിരുന്നത്. കാൺപൂർ ഐഐടിയിലായിരുന്നു തന്റെ വിദ്യാഭ്യാസമെന്ന് ഇയാൾ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്ത വാർത്തയിൽ പറയുന്നു. 

ആശ്രം സ്വർ​ഗ് സദൻ എന്ന സംഘടനയാണ് ഇയാളെ തെരുവിൽ നിന്ന് കണ്ടെടുത്തത്. 'ഇദ്ദേഹത്തെ ബസ് സ്റ്റാൻഡിന് സമീപത്ത് വച്ച് കാണുമ്പോൾ വളരെ ശോചനീയമായ അവസ്ഥയിലായിരുന്നു. അദ്ദേഹത്തോട് സംസാരിക്കാനാരംഭിച്ചപ്പോൾ ഇം​ഗ്ലീഷിലുള്ള മറുപടി ഞങ്ങളെ അത്ഭുതപ്പെടുത്തി. അദ്ദേഹത്തെ ആശ്രമത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നിരിക്കുകയാണ്. ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചു.' സംഘടനയുടെ അം​ഗങ്ങളിലൊരാളായ വികാസ് ​ഗോസ്വാമി പറയുന്നു. കഴിഞ്ഞ ദിവസം ഇതേ സംഘടന സമാനമായ രീതിയിൽ തെരുവിൽ നിന്ന് ഒരു പൊലീസ് ഉദ്യോ​ഗസ്ഥനെയും രക്ഷിച്ചിരുന്നു. ഇദ്ദേഹവും നിരാലംബമായ അവസ്ഥയിൽ  തെരുവിൽ ഭിക്ഷ യാചിക്കുകയായിരുന്നു.  

1969 ൽ സുരേന്ദ്ര കാൺപൂർ ഐഐടിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിം​ഗ് പാസ്സായി. തുടർന്ന്  1972ൽ ലക്നൗവിലെ ഡിഎബി കോളേജിൽ നിന്ന് എഎൽ എം നേടിയതായും വികാസ് ​ഗോസ്വാമി പറഞ്ഞു. സുരേന്ദ്രയോട് കൂടുതൽ കാര്യങ്ങൾ ചോദിച്ചപ്പോഴാണ ഇക്കാര്യങ്ങളെല്ലാം വെളിപ്പെട്ടതെന്നും വികാസ് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios